WORLD

ലോകത്ത് കോവിഡ് രോഗികള്‍ ഒരു കോടി 77 ലക്ഷം കടന്നു

ലണ്ടന്‍: ലോകത്ത് കോവിഡ് രോഗവ്യാപനം അതീവ രൂക്ഷമായി തുടരുകയാണ്. പ്രതിദിനം രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 17,745,570 ആയി ഉയര്‍ന്നു. 682,194 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 11,151,652 പേര്‍ക്ക് രോഗമുക്തി നേടിയത്. ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 282,073 പേര്‍ക്കാണ് രോഗം ബാധിച്ചത്. അമേരിക്കയിലും ബ്രസീലിലുമാണ് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്. അമേരിക്കയില്‍ 4,705,804 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 156,744 പേരാണ് അമേരിക്കയില്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 70,819 പേര്‍ക്കാണ് അമേരിക്കയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. 2,327,396 പേര്‍ രോഗമുക്തി നേടി.
ബ്രസീലില്‍ ഇതുവരെ 2,666,298 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 92,568 മരണം കടന്നു. 1,884,051 പേര്‍ രോഗമുക്തി നേടി. 52,509 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കോവിഡ് രോഗികള്‍ 16 ലക്ഷം കടന്നു. 1,697,054 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 36,551 പേരാണ് കോവിഡ് ബാധിച്ച് ആകെ മരിച്ചത്. 1,095,647 പേര്‍ രോഗമുക്തി നേടി.

Show More

Related Articles

Back to top button
Close