NEWSWORLD

ലോകാരോഗ്യ സംഘടന തലവന്‍ കോവിഡ് നിരീക്ഷണത്തില്‍


വിയന്ന: ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനം ഗബ്രിയേസിസ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോവിഡ് ബാധിതനായ വ്യക്തിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയെന്നും അതിനാല്‍ ക്വാറന്റൈനിലേക്ക് മാറുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും ഇല്ലായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. 10 ദിവസത്തേക്ക് വീട്ടില്‍ നിരീക്ഷണത്തില്‍ തുടര്‍ന്നുകൊണ്ട് തന്നെ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് മഹാമാരിയെ ഒന്നിച്ച് നേരിടണമെന്നും ലോകാരോഗ്യ സംഘടനയും ആരോഗ്യ പ്രവര്‍ത്തകരും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ടെഡ്രോസ് അഥനം ട്വീറ്റ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close