INDIA

ലോക്ക്ഡൗണിനു ശേഷം തീയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം റിലീസാവുക ‘പിഎം നരേന്ദ്രമോദി’

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനു ശേഷം തീയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം റിലീസാവുക പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക്ക് ‘പിഎം നരേന്ദ്രമോദി’. വിവേക് ഒബ്‌റോയ് നായകനായി അഭിനയിച്ച ചിത്രം ഒക്ടോബര്‍ 15ന് റീ-റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. കഴിഞ്ഞ മെയിലാണ് സിനിമ ആദ്യമായി തീയറ്ററുകളില്‍ എത്തിയത്.’ഇന്ത്യയുടെ ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. 2019 തെരഞ്ഞെടുപ്പില്‍ അത് തെളിയിക്കപ്പെട്ടതാണ്. തീയറ്റ്രുകള്‍ തുറക്കുമ്പോള്‍ ഇന്നത്തെ കാലത്ത് ഏറ്റവുമധികം പ്രചോദിപ്പിക്കപ്പെടുന്ന നേതാവിന്റെ ജീവിതം കാണുന്നതിനെക്കാള്‍ മികച്ചതായി മറ്റെന്തുണ്ട്? ഈ ചരിത്ര മുഹൂര്‍ത്തതില്‍ പങ്കാളിയാകുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ചില രാഷ്ട്രീയ അജണ്ടകളാല്‍, സിനിമ ആദ്യം റിലീസായപ്പോള്‍ പലര്‍ക്കും ചിത്രം കാണാന്‍ കഴിഞ്ഞില്ല. സിനിമ തീയറ്ററുകളില്‍ ആളെ കൂട്ടുമെന്നും പ്രേക്ഷകര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുമെന്നും ഞങ്ങള്‍ കരുതുന്നു.”- സിനിമാനിര്‍മ്മാതാവ് സന്ദീപ് സിംഗ് പറഞ്ഞു.മെയ് 23നാണ് ചിത്രം ലോകവ്യാപകമായി റിലീസായത്. ഇന്ത്യയ്ക്കും ജിസിസിയ്ക്കും പുറമെ ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, ഫിജി തുടങ്ങി നിരവധി രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തിരുന്നു. 23 ഭാഷകളിൽ പുറത്തിറങ്ങിയ സിനിമ പ്രശസ്ത ബോളിവുഡ് സംവിധായകൻ ഒമങ് കുമാറാണ് ഒരുക്കിയിരിക്കുന്നത്. മേരി കോം, സരബ്ജിത് തുടങ്ങിയ മികച്ച സിനിമകൾ സംവിധാനം ചെയ്തയാളാണ് ഒമങ് കുമാർ. മോദിയുടെ 64 വർഷം നീണ്ട ജീവിതം, ബാല്യം മുതൽ തന്നെ ചിത്രത്തിൽ കാണിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close