കൊച്ചി: ലോക്ക്ഡൗണിന് ശേഷം വിമാന നിരക്കുകള്‍ കുത്തനെ കൂട്ടാന്‍ ഒരുങ്ങി വിമാനകമ്പനികള്‍. ഇപ്പോള്‍ കമ്പനികള്‍ നേരിടുന്ന കോടികളുടെ നഷ്ടം ഒരു പരിധിവരെയെങ്കിലും നികത്താന്‍ നിരക്കില്‍ മൂന്നിരട്ടിയോളം വര്‍ധന വരുമെന്നാണ് സൂചന. രാജ്യാന്തര സര്‍വീസുകളും ആഭ്യന്തര വിമാന യാത്രകളും ഇതില്‍പെടും. ഇനി കുറേ കാലത്തേക്കെങ്കിലും വിമാനയാത്രയിലും സുരക്ഷിത അകലം പാലിച്ചേ മതിയാകൂ. അതിനാല്‍ രണ്ടു സീറ്റുകള്‍ക്കിടയില്‍ ഒരു സീറ്റ് ഒഴിച്ചിട്ടേക്കും എന്ന് സൂചനയുണ്ട്.
നഷ്ടം നികത്തുന്നതിനും, കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാനാവാത്തതും നിരക്ക് വര്‍ധനയ്ക്ക് കാരണമായി പറയുന്നുണ്ട്. കൂടാതെ,
എല്ലാ ഫ്ളൈറ്റിലും അവസാനത്തെ മൂന്ന് നിരകള്‍ വേക്കന്റ് ആയിരിക്കും. കോവിഡ് പ്രതിസന്ധി മൂലം രാജ്യത്തും വിദേശ രാജ്യങ്ങളിലും എല്ലാം സ്വകാര്യ എയര്‍ലൈനുകള്‍ ഉള്‍പ്പെടെ കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഈ സ്ഥിതി മറികടക്കണമെങ്കില്‍ ആനുപാതികമായ നിരക്കു വര്‍ധന നടപ്പാക്കുകയേ മാര്‍ഗമുള്ളൂ എന്ന് എയര്‍ ഇന്ത്യ മുന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ആയ ജിതേന്ദര്‍ ഭാര്‍ഗവ ഉള്‍പ്പെടെ വ്യക്തമാക്കിക്കഴിഞ്ഞു. കൊറോണയ്ക്ക് ശേഷം കോര്‍പ്പറേറ്റ് കമ്പനികളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറു മാസം വരെ ഫ്ളൈറ്റ് യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കാം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ലോക്ക്ഡൗണിന് ശേഷം വിമാനനിരക്കുകള്‍ കുത്തനെ കൂട്ടാന്‍ ഒരുങ്ങി വിമാനകമ്പനികള്‍
