KERALANEWS

ലോക്ക്ഡൗണ്‍ ചട്ടലംഘനം: പോത്തീസിനും രാമചന്ദ്രന്‍ സൂപ്പര്‍‌സ്റ്റോഴ്‌സിന്‍റെയും ലൈസന്‍സ് റദ്ദാക്കി

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം ജില്ലയില്‍ തുടര്‍ച്ചയായി ലോക്ക്ഡൗണ്‍ ചട്ടലംഘനം നടത്തിയ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ്, വസ്ത്രവ്യാപാര ശാലകളായ പോത്തീസിന്റെയും രാമചന്ദ്രന്‍ സൂപ്പര്‍ സ്റ്റോഴ്‌സിന്റെയും ലൈസന്‍സ് റദ്ദാക്കി. കോവിഡ് ചട്ടം ലംഘിച്ചതിനാല്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍റേതാണ് നടപടി.
കോവിഡ് ചട്ടം ലംഘിച്ച് ആളുകളെ കൂട്ടത്തോടെ അകത്ത് കയറ്റിയതിനാണ് നടപടി. കോവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും പല ഘട്ടങ്ങളിലും പാലിക്കാതെ തുറന്നു പ്രവര്‍ത്തിച്ച ഈ രണ്ട് സ്ഥാപനങ്ങള്‍ക്കും നഗരസഭ നേരത്തേ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. നേരത്തേ നടത്തിയ പരിശോധനയില്‍ രാമചന്ദ്രന്‍സിലെ വലിയൊരു വിഭാഗം തൊഴിലാളികള്‍ക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതെല്ലാം തന്നെ നഗരത്തിലെ സാഹചര്യം സങ്കീര്‍ണ്ണമാക്കുന്നതില്‍ പങ്കു വഹിച്ചു എന്നതാണു നഗരസഭയുടെ വിലയിരുത്തല്‍. അട്ടക്കുളങ്ങരയിലാണ് രാമചന്ദ്രന്‍ സൂപ്പര്‍ സ്റ്റോഴ്‌സ്. തിരുവനന്തപുരം നഗരത്തിലെ എം ജി റോഡിലാണ് പോത്തീസ് സൂപ്പര്‍ സ്റ്റോഴ്‌സ്.

Tags
Show More

Related Articles

Back to top button
Close