INDIA

ലോക്ക്ഡൗണ്‍ ; ചോദ്യം ചെയ്തതിന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ കൈവെട്ടി

പട്യാല : പഞ്ചാബിലെ പട്യാലയില്‍ ലോക്ഡൗണിനിടെ പച്ചക്കറി ചന്തയിലുണ്ടായ സംഘര്‍ഷത്തില്‍ എ.എസ്.ഐയുടെ കൈ വെട്ടി. ഇന്ന് രാവിലെ 06.15ഓടെയാണ് നാല് പേരടങ്ങുന്ന സിഖുകാര്‍ പട്യാലയിലെ പച്ചക്കറി ചന്തയിലെത്തിയത്. ഇവരോട് ചന്തയിലെ അധികൃതര്‍ പാസ് കാണിക്കാന്‍ പറഞ്ഞതോടെ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. കര്‍ഫ്യൂ പാസ് കാണിക്കാന്‍ ആവശ്യപ്പെട്ടതിനാണ് ഒരു സംഘം ആളുകള്‍ പൊലീസിനെ ആക്രമിച്ചത്. എ.എസ്.ഐ. ഹര്‍ജീത് സിങിന്റെ കയ്യാണ് അക്രമികള്‍ വെട്ടിമാറ്റിയത്. സ്റ്റേഷന്‍ ഓഫീസര്‍ സര്‍ദാര്‍ ബില്‍കര്‍ സിങ്, എ.എസ്.ഐ രാജ് സിംങ് എന്നിവര്‍ക്ക് തോളിലും കൈകാലുകളിലുമായി പരിക്കേറ്റു. എ.എസ്.ഐയെ വിദഗ്ധ ചികിത്സക്കായി ചണ്ഡീഗഡിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നാണ് വിവരം.

Tags
Show More

Related Articles

Back to top button
Close