ലോക്ക്ഡൗണ്‍ യുകെയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കുന്നു, ജനങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തില്‍

ലണ്ടന്‍: കൊറോണ പടരുന്നത് നിയന്ത്രിക്കുന്നതിനായി പ്രധാനമന്ത്രി ബോറിസ് ജോണ്സന് യുകെയിലാകമാനം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ രാജ്യത്തെ നിരവധി പേരുടെ മനസിന്റെ താളം തെറ്റിച്ച് ആക്രമണകാരികളും കൊലപാതകികളുമാക്കുന്നുവെന്ന ആശങ്കാജനകമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടെ മാത്രം രാജ്യമാകമാനം നാല് കൊലപാതക സംഭവങ്ങളാണ് അരങ്ങേറിയിരിക്കുന്നത്.ഇത് പ്രകാരം സസെക്സില്‍ നാലംഗ കുടുംബവും ഹെര്‍ട്ട്ഫോര്‍ഡ് ഷെയറില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരും വധിക്കപ്പെട്ടു.ബാണ്‍സ്ലെയിലെ എന്‍എച്ച്എസ് നഴ്സിനെയും സൗത്ത് വെയില്സുകാരിയെയും കൊന്നത് ലോക്ക്ഡൗണില്‍ മനോനില താറുമാറായ ഭര്ത്താക്കന്മാര് തന്നെയാണ്. ഞായറാഴ്ച വൈകുന്നേരമാണ് സസെക്സിലെ വുഡ്മാന്കോടിലെ ഒരു പ്രോപ്പര്‍ട്ടിയില്‍ രണ്ട് മുതിര്‍ന്നവരെയും രണ്ട് കുട്ടികളെയും കൊന്ന് തള്ളിയിരിക്കുന്നത്. അടുത്ത് തന്നെ ഇവരുടെ വളര്‍ത്ത് നായയുടെ ജഡവും കിടന്നിരുന്നു. അന്ന് വൈകുന്നേരം 6.45ന് ഇവരുടെ ശവശരീരങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു കൊലപാതക അന്വേഷണം തുടങ്ങിയെന്നാണ് പോലീസ് സ്ഥിരീകരിക്കുന്നത്.സൗത്ത് വെയില്‍സിലെ ബ്രൈന്ഗ്ലാസില് റുത്ത് എന്ന മുന്‍ അസ്ദ സൂപ്പര്മാര്റ്റ് സ്റ്റാഫ് ഭര്‍ത്താവും69 കാരനുമായ അന്തോണി വില്യംസിനാല് കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്.
സെല്‍ഫ് ഐസോലേഷനിലായിരുന്ന ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടാവുകയും ഭാര്യയെ കൊല്ലുകയുമായിരുന്നുവെന്നാണ് ഇന്നലെ കാര്‍ഡിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ബോധിപ്പിക്കപ്പെട്ടിരുന്നു.ശനിയാഴ്ച രാവിലെ ഏഴ് മണിക്കായിരുന്നു റുത്ത് വീട്ടില്‍ കുത്തേറ്റ് വീണ് പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചത്.ബാണ്‍സ്ലെയിലെ 40 വയസുകാരനായ ക്രെയിഗ് വുഡ്ഹാള്‍ ലോക്ക് ഡൗണ്‍ കാരണം വെളിയില്‍ പോകാന്‍ സാധിക്കാത്ത മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് 31 കാരിയും എന്‍എച്ച്എസ് നഴ്സുമായ തന്റെ ഭാര്യ വിക്ടോറിയ വുഡ്ഹാളിനെ വകവരുത്തിയെന്ന വാര്‍ത്തയും ഇന്നലെ പുറത്ത് വന്നിട്ടുണ്ട്. ഭര്‍ത്താവ് അറസ്റ്റിലായിട്ടുണ്ട്.പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെ റോഡില്‍ വച്ചായിരുന്നു വിക്ടോറിയ കുത്തേറ്റ് മരിച്ചത്.
റോത്തര്‍ഹാം ജനറല്‍ ഹോസ്പിറ്റലിലെ നഴ്സായിരുന്ന വിക്ടോറിയക്ക് കാത്തി എന്ന മകളുണ്ട്. ഹെമെല്‍ ഹെംപ്സ്റ്റെഡിലെ വീട്ടിലാണ് ഞായറാഴ്ച ഗാരി വാക്കര്‍(57) , അദ്ദേഹത്തിന്റെ ഭാര്യ കരോലിനെ (50), മകള്‍ കാത്തി (24) എന്നിവര്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. ലോക്ക്ഡൗണ്‍ രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുന്ന ഈ വേളയില്‍ യുകെയിലെ നിരവധി പേര്‍ക്ക് മനോനില കൈവിട്ട് പോയിട്ടുണ്ടെന്നും അത് കാരണമാണ് ഇത്തരത്തില്‍ കൊലപാതകങ്ങളും ഗാര്‍ഹിക പീഡനങ്ങളും പെരുകുന്നതെന്നുമാണ് കാംപയിനര്‍മാര്‍ അഭിപ്രായപ്പെടുന്നത്. പതിവായി വീടിന് പുറത്തിറങ്ങി ഇഷ്ടം പോലെ കറങ്ങി നടക്കുന്നവര്‍ക്ക് എങ്ങും പോവാനാവാത്ത അവസ്ഥ സംജാതമായതിനാല്‍ നിരവധി പേരുടെ മാനസിക നില താറുമാറായെന്നും ഇതിനെ തുടര്‍ന്ന് കൊലപാതങ്ങളും കൊലപാതകശ്രമങ്ങളും ഗാര്‍ഹിക പീഡനങ്ങളും വര്‍ധിച്ചിരിക്കുന്നുവെന്നുമാണ് വിവിധ റിപ്പോര്‍ട്ടുകളിലൂടെ വ്യക്തമായിരിക്കുന്നത്. ഇത്തരത്തില്‍ അപകടകരമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വീട്ടിലിരിക്കുന്നവര്‍ ലോക്ക്ഡൗണ്‍ വേളയില്‍ കരുതണമെന്നും ഉറ്റവരില്‍ നിന്ന് പോലും ആക്രമണങ്ങളുണ്ടാകാമെന്നും ക്യാമ്പയിനര്‍മാര്‍ മുന്നറിയിപ്പേകുന്നു.