KERALANEWSTop News

ലോക്ക്ഡൗൺ ആഘോഷിക്കാൻ കളിമണ്ണ് കടത്തിന്റെ മറവിൽ വ്യാജ മദ്യ കടത്ത്; 4 അംഗ മണ്ണ് മാഫിയ സംഘം തൃശ്ശൂർ എക്‌സൈസ് റേഞ്ച് പിടിയിൽ

ദേവരാജ്

തൃശൂർ: ലോക്ക്ഡൗൺ ആഘോഷമാക്കാൻ ബാംഗ്ലൂരിൽ നിന്നും ചിറ്റിശ്ശേരി ഓട്ടു കമ്പനികൾക്ക് കളിമണ്ണ് കടത്തുന്ന ടോറസ് ലോറിയിൽ മണ്ണിനടിയിൽ ഒളിപ്പിച്ചു കടത്തി കൊണ്ടുവന്നു വിൽപനക്കായി സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 69 കുപ്പി കർണാടക മദ്യം മരത്തകരയിൽ വച്ചു തൃശ്ശൂർ എക്‌സൈസ് റേഞ്ച് പാർട്ടി പിടികൂടി. തുടർന്ന്നടന്ന ചോദ്യം ചെയ്യലിൽ നിന്നും ചിറ്റിശ്ശേരിയിൽ ഓട്ടു കമ്പനിയിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിൽ നിന്നും 145കുപ്പി മദ്യവും എക്സൈസ് കണ്ടെടുത്തു.

ത്യശ്ശൂരിൽ ടോറസ് ലോറിയിലും കാറിലും കടത്തുകയായിരുന്ന 214കുപ്പി (200ലിറ്റർ )വ്യാജ മദ്യം പിടികൂടിയത് തൃശൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഹരിനന്ദൻ ഉം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ടെ നേതൃത്വത്തിൽ ഉള്ള ഷാഡോ അംഗങ്ങളും ചേർന്നാണ്. തൃശ്ശൂർ സ്വദേശികൾ ആയ നെന്മണിക്കര, ചിറ്റിശ്ശേരി ദേശശത്തു നടുവിൽ വീട്ടിൽ ധനേഷ് (32), എറവക്കാട് ദേശത്തു കണ്ണംകുളം വീട്ടിൽ സതീഷ് സത്യൻ (31), നെന്മണിക്കര ദേശത്തു അച്ചു (25)കല്ലൂർ പുല്ലുകുത്തി ദേശത്തു കുരുതാളി കുന്നേൽ സഞ്ജയ്കുമാർ (31)എന്നിവരെയാണ് അറസ്റ് ചെയ്തത്.

കർണാടകയിൽ നിന്നും 350രൂപക്ക് വാങ്ങുന്ന മദ്യം 2500മുതൽ 3000രൂപ വരെ വാങ്ങിയാണ് ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നത് എന്ന് പ്രതികൾ പറഞ്ഞു. ലോക്ക് ഡൗൺ ആയതിനാൽ മദ്യത്തിന് ആവശ്യക്കാർ ഏറെയാണ് എന്നതാണ് പ്രതികൾ മദ്യക്കടത്തിലേക്ക് തിരിയുവാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തു ഇത്തരത്തിൽ നല്ല ലാഭം ഉണ്ടായതുകൊണ്ടും എന്നത് കൊണ്ട് ഇത്തവണ വൻതോതിൽ മദ്യം കടത്തി കൊണ്ടുവന്നത് എന്നാണ് പറഞ്ഞത്. കൊണ്ടുവരുന്ന മദ്യം 24മണിക്കൂറിനുള്ളിൽ ചിലവാക്കി ഉടൻ അടുത്ത ലോഡ് എടുക്കാൻ പോകുന്നതാണ് പ്രതികളുടെ രീതി. കളിമണ്ണ് കയറ്റിയ ലോറികളിൽ എക്‌സൈസിന് പരിശോധിച്ചാൽ പോലും കണ്ടെത്താൻ പറ്റാത്ത രീതിയിൽ കുപ്പികൾ പെട്ടിയിൽ ആക്കി നിരത്തി വച്ചു അതിനു മുകളിലൂടെ ടാർപ്പായ ഇട്ടു അതിനു മുകളിൽ ആയാണ് കളിമണ്ണ് മണ്ണ് നിറച്ചിരുന്നത്.

തൃശ്ശൂർ എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ മാരായ സി യു ഹരീഷ്, സജീവ്, സുനിൽകുമാർ, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ടീം അംഗങ്ങൾ ആയ പ്രിവന്റീവ് ഓഫീസർ സതീഷ് കുമാർ, കൃഷ്ണപ്രസാദ്‌, ടി ആർ സുനിൽ, ഷാജു എം ജി, തൃശ്ശൂർ റേഞ്ചിലെ ഉദ്യോഗസ്ഥർ ആയ വിനോജ്, സനീഷ്‌കുമാർ, ബിബിൻ ചാക്കോ, ശ്രീരാഗ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close