Breaking NewsCovid UpdatesKERALANEWSTop News

ലോക്ക്ഡൗൺ: കെഎസ്ഇബി കാഷ്‌കൗണ്ടറുകൾ പരിമിതപ്പെടുത്തും; ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ നിർദ്ദേശം

തിരുവനന്തപുരം: കോവിഡ് 19 രണ്ടാം വരവിനെ തുടർന്ന് മെയ് 8ആം തീയതി മുതൽ 16ആം തീയതി വരെ സംസ്ഥാനത്തു ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സെക്ഷൻ ഓഫിസുകളിലെ ക്യാഷ് കൗണ്ടറുകൾ പരിമിതമായേ പ്രവർത്തിക്കുകയുള്ളൂ എന്നറിയിച്ച് ഇലക്ട്രിസിറ്റി ബോർഡ്. ഓൺലൈൻ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി.

ഇക്കാലയളവിൽ വൈദ്യുതി സംബന്ധമായ പണമിടപാടുകൾ ഓൺലൈനായി നടത്താവുന്നതാണ്. ഇതിനുള്ള സംവിധാനങ്ങൾ 24മണിക്കൂറും പ്രയോജനപ്പെടുത്തുവാൻ സാധിക്കും. ഉപഭോക്താക്കൾക്ക് വീടുകളിൽ നിന്നും പുറത്തിറങ്ങാതെ wss.kseb.in എന്ന വെബ്സൈറ്റ് വഴിയോ കെ എസ് ഇ ബി യുടെ മൊബൈൽ ആപ് വഴിയോ കെ എസ് ഇ ബി യുമായി ബന്ധപ്പെട്ട എല്ലാ വിധത്തിലുള്ള പേയ്‌മെന്റുകളും നടത്താവുന്നതാണ്.

ഇത് സംബന്ധിച്ചുള്ള ഏതുതരത്തിലുള്ള സംശയങ്ങളും പരിഹരിക്കുന്നതിന് കെ എസ് ഇ ബി യുടെ 24മണിക്കൂറും പ്രവർത്തിക്കുന്ന കോൾസെന്ററിന്റെ ടോൾ ഫ്രീ നമ്പറായ 1912 ൽ വിളിക്കാവുന്നതാണ്. ലാന്റ് ഫോണിൽ നിന്നും മൊബൈൽ ഫോണിൽ നിന്നും എസ് ടി ഡി കോടില്ലാതെ തന്നെ 1912 ലേക്ക് നേരിട്ട് വിളിക്കാവുന്നതാണ്. ലോക്ക് ഡൌൺ കാലയളവിലും കെ എസ് ഇ ബി യുടെ ആസ്ഥാനമായ വൈദ്യുതി ഭവനിൽ ഉള്ള കാൾ സെന്റർ മുഴുവൻ സമയവും പ്രവർത്തിക്കുന്നതായിരിക്കും. വൈദ്യുതിയുമായി ബന്ധപ്പെട്ട ഏത് തരത്തിലുള്ള പരാതി പരിഹാരത്തിനും 1912ൽ വിളിക്കാമെന്നും കെഎസ്ഇബി അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close