KERALANEWSTop News

ലോക്ക് ഡൗണില്‍ കോവിഡിലും അധികം പിടിച്ചു കെട്ടിയത് വാഹനാപകടങ്ങള്‍

നീലേശ്വരം :സാധാരണഗതിയില്‍ സംസ്ഥാനത്ത് എത്രത്തോളം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാലും പിടിച്ചു നിര്‍ത്താനാകാതെ വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഒന്നായിരുന്നു റോഡ് അപകടങ്ങള്‍.എന്നാല്‍ കോവിഡിനെത്തുടര്‍ന്ന് ലോക്ഡൗണുള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ 2020-ല്‍ സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുത്തനെ കുറഞ്ഞെന്ന് കേരള പോലീസിന്റെ കണക്ക്. മരണനിരക്കും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പകുതിയായതായി പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2019-ല്‍ സംസ്ഥാനത്ത് ആകെ 41,111 റോഡപകടങ്ങളായിരുന്നു നടന്നത്. 46,055 പേര്‍ക്ക് പരിക്കേല്‍ക്കുകയും 4440 പേര്‍ മരിക്കുകയും ചെയ്തു. അതേസമയം 2020-ല്‍ ആകെ നടന്ന അപകടം 27,877-ഉം പരിക്കുപറ്റിയവര്‍ 30,510-ഉം മരണം 2979 ആയും കുറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ ഏറ്റവും കുറവ് അപകടങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ്.2020 മാര്‍ച്ച് അവസാനവാരത്തോടെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. റോഡില്‍ വാഹനങ്ങള്‍ ഇറങ്ങാതായതോടെ അപകടങ്ങളും ഗണ്യമായി കുറഞ്ഞു. ജനുവരിയില്‍ 3975-ഉം ഫെബ്രുവരിയില്‍ 3726-ഉം റോഡപകടങ്ങളുണ്ടായപ്പോള്‍, മാര്‍ച്ചില്‍ ഇത് 2847-ഉം ഏപ്രിലില്‍ 439-ഉം ആയി കുറഞ്ഞു. പിന്നീട് ഡിസംബര്‍വരെ അപകടം മൂവായിരത്തിന് മുകളിലേക്ക് പോയിട്ടില്ല. എന്നാല്‍ 2021-ല്‍ മാര്‍ച്ച് വരെയുള്ള കണക്കുപ്രകാരം 10,554 അപകടങ്ങളിലായി 11,847 പേര്‍ക്ക് പരിക്കേല്‍ക്കുകയും 1093 പേര്‍ മരിക്കുകയും ചെയ്തു.ഈ കാലയളവില്‍ അപകടത്തില്‍പ്പെട്ടതില്‍ കൂടുതലും ഇരുചക്രവാഹനങ്ങളാണ്. മോട്ടോര്‍ സൈക്കിളിലും സ്‌കൂട്ടറിലുമായി 11,831 പേരാണ് കഴിഞ്ഞവര്‍ഷം അപകടത്തില്‍പ്പെട്ടത്. ഇതില്‍ 1239 പേര്‍ മരിച്ചു. അപകടത്തിന്റെ എണ്ണത്തില്‍ രണ്ടാമത് കാറുകളാണ്. 7729 കാറപകടങ്ങള്‍ നടന്നതില്‍ 614 പേരാണ് മരിച്ചത്. 2458 ഓട്ടോറിക്ഷാ അപകടങ്ങളില്‍ സംസ്ഥാനത്ത് 146 മരണങ്ങളും സംഭവിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close