NEWSTrendingWORLD

ലോക്ക് ഡൗണ്‍കാലത്ത് പുറത്തിറങ്ങുന്നവര്‍ പോലീസിനെ മാത്രം പേടിച്ചാല്‍ പോരാ; ഇന്ത്യയേയും കൊണ്ടേ ചൈന പോകൂ;കോവിഡിന് ശേഷം റോക്കറ്റും

ബീജിങ് : കേരളം ഉള്‍പ്പെടെ പതിനൊന്ന് സംസ്ഥാനങ്ങളിലാണ് നിലവില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.കോവിഡിന്റെ മൂന്നാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അടിയന്തര ലോക്ക് ഡൗണ്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.പോലീസും ആരോഗ്യവകുപ്പും മുന്നോട്ട് വെയ്ക്കുന്ന നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും കണിശമായി പാലിക്കുന്നതാണ് നമുക്കൊക്കെ നല്ലത്.നാടന്‍ രീതിയില്‍ പറഞ്ഞാല്‍ ഒരു വെടിയ്ക്ക് രണ്ട് പക്ഷിയെന്നോക്കെ പറയില്ലേ..ഏതാണ്ട് അതുപോലെ തന്നെ.കാരണം നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റ് പതിക്കാന്‍ സാധ്യതയുള്ള ഭൂമേഖലയില്‍ ഇന്ത്യയും ഉള്‍പ്പെട്ടിട്ടുണ്ട്. പറഞ്ഞു വരുമ്പോള്‍ നമ്മള്‍ നമ്മള്‍ ഇന്ത്യക്കാരെ കൊണ്ടേ ഈ ചൈനക്കാര്‍ പോകൂ..

കേരളത്തില്‍ അടക്കമുള്ളവര്‍ ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ ഇരിക്കാതെ പുറത്തിറങ്ങി നടക്കുന്നവര്‍ക്ക് തലയ്ക്ക് മുകളിലും ഒരു ശ്രദ്ധ വേണമെന്ന് ചുരുക്കം. അല്ലെങ്കില്‍ അടങ്ങിയൊതുങ്ങി വീട്ടില്‍ കഴിയുക.നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റിന്റെ ഭാഗങ്ങള്‍ വാരാന്ത്യത്തോടെ ഭൂമിയില്‍ പതിച്ചേക്കുമെന്ന ഭയത്തിലാണ് ലോകം. ചൈന കഴിഞ്ഞമാസം വിക്ഷേപിച്ച ലോങ് മാര്‍ച്ച് 5ബി റോക്കറ്റിന്റെ ഭാഗങ്ങളാണ് ഭീതിക്ക് കാരണമാകുന്നത്. ശനിയാഴ്ച രാത്രി വൈകിയോ ഞായറാഴ്ച പുലര്‍ച്ചെയോ റോക്കറ്റ് ഭൂമിയില്‍ പതിക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യയിലും റോക്കറ്റ് പതിച്ചേക്കാമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.ചൈനയുടെ സ്വപ്നപദ്ധതിയായ ലാര്‍ജ് മോഡ്യുലര്‍ സ്പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29-നു ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ഇതിനുശേഷമുള്ള മടക്കയാത്രയ്ക്കിടെയാണ് റോക്കറ്റിനു നിയന്ത്രണം നഷ്ടമായത്. 18 ടണ്‍ ഭാരമുള്ള ഭാഗമാണ് വേര്‍പ്പെട്ടത്. ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, ആഫ്രിക്ക, തെക്കേ അമേരിക്ക വടക്കേ അമേരിക്കയുടെ തെക്കന്‍ പ്രദേശങ്ങള്‍ എന്നിവയാണ് റോക്കറ്റിന്റെ സഞ്ചാരപഥത്തിലുള്ള പ്രദേശങ്ങള്‍. അതേസമയം, ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളും യൂറോപ്പിലും ഭീഷണിയില്ല.അശ്രദ്ധമായി പ്രവര്‍ത്തിച്ചു എന്നാരോപിച്ച് ചൈനയ്ക്കുനേരെ കടുത്തവിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍, വിദേശമാധ്യമങ്ങളുടെ പ്രചാരണങ്ങളില്‍ വിശ്വസിക്കേണ്ടതില്ലെന്നും റോക്കറ്റിന്റെ അവശിഷ്ടം സമുദ്രത്തില്‍ പതിക്കുമെന്നും ചൈന വ്യക്തമാക്കി. റോക്കറ്റിന്റെ പാത ചൈനീസ് ബഹിരാകാശ നിരീക്ഷകസംഘം വീക്ഷിച്ചുവരുകയാണെന്നും അടിയന്തര സാഹചര്യമുണ്ടായാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ബഹിരാകാശവിദഗ്ധനായ ഹോങ്പിങ്ങിനെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്യുന്നു.ചൈനയുടെ അശ്രദ്ധയാണ് സംഭവത്തിലൂടെ വെളിവാകുന്നതെന്ന് യു.എസിലെ ഹാര്‍വാഡ്-സ്മിത്ത്‌സോനിയന്‍ സെന്റര്‍ ഫോര്‍ ആസ്‌ട്രോഫിസിക്സിലെ ഗവേഷകന്‍ ജൊനാഥന്‍ മക്‌ഡോവല്‍ പറഞ്ഞു.

”ഇതു റോക്കറ്റിന്റെ രണ്ടാം വിക്ഷേപണമാണ്. ആദ്യവിക്ഷേപണത്തിന്റെ അവശിഷ്ടങ്ങള്‍ ഐവറികോസ്റ്റില്‍നിന്നും കഴിഞ്ഞ വര്‍ഷം കണ്ടെടുത്തിരുന്നു.” -ജൊനാഥന്‍ ചൂണ്ടിക്കാട്ടി.അതേസമയം റോക്കറ്റിന്റെ പാത നിരിക്ഷിക്കുന്നുണ്ടെന്നും നിലവില്‍ വെടിവെച്ചിടാന്‍ പദ്ധതികളില്ലെന്നും യു.എസ്. വ്യക്തമാക്കി. നാശനഷ്ടമുണ്ടാകാത്ത പ്രദേശത്തിലാകും ഇതു പതിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യു.എസ്. പ്രതിരോധസെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. നിയന്ത്രണമില്ലാതെ ഭൂമിയിലേക്ക് വരുന്ന ചൈനീസ് റോക്കറ്റ് ഭാഗം സുരക്ഷിതമായ സ്ഥലത്ത് വീഴുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അത് മിസൈലിട്ട് തകര്‍ക്കാന്‍ അമേരിക്ക പദ്ധതിയിട്ടിട്ടില്ലെന്നും പെന്റഗണ്‍ ചീഫ് ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.റോക്കറ്റ് ഭാഗം മിസൈലിട്ട് തകര്‍ക്കാന്‍ ഞങ്ങള്‍ക്ക് പദ്ധതിയില്ല. ഇത് ആരെയും ഉപദ്രവിക്കാത്ത ഒരു സ്ഥലത്ത്, സമുദ്രത്തില്‍ അല്ലെങ്കില്‍ അതുപോലുള്ള എവിടെയെങ്കിലും ഇറങ്ങുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നും ഓസ്റ്റിന്‍ പറഞ്ഞു. റോക്കറ്റ് ഭാഗം വീഴാനുള്ള സമയവും സ്ഥലവും വിദഗ്ദ്ധര്‍ പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അത്തരം പദ്ധതികളൊന്നുമില്ലെങ്കിലും ഭൂമിയിലേക്ക് പാഞ്ഞെത്തുന്ന അവശിഷ്ടങ്ങള്‍ വെടിവയ്ക്കാന്‍ അമേരിക്കയ്ക്ക് കഴിവുണ്ടെന്നും ഓസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.റോക്കറ്റിന്റെ പ്രധാന ഭാഗം മെയ് 8 ന് 1.11 (GMT) നും മെയ് 9 ന് 19.11 (GMT) നും ഇടയില്‍ പസിഫിക് സമുദ്രത്തിന്റെ തെക്ക് ഭാഗത്ത് ന്യൂസിലാന്റില്‍ നിന്ന് വളരെ അകലെയല്ലാതെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close