തിരുവനന്തപുരം: ലോക്ഡൗണില്‍ തിരുവനന്തപുരത്തേക്ക് യാത്ര നടത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കോഴിക്കോട് ഉള്ള്യേരിയിലെ വസതിയില്‍ നിന്നാണ് തിരുവനന്തപുരത്തേക്ക് സുരേന്ദ്രന്‍ യാത്ര ചെയ്തത്. വാര്‍ത്താസമ്മേളനം നടത്തുന്നതിനായാണ് തിരുവനന്തപുരത്തേക്ക് പോയത്.
കേന്ദ്ര നേതൃത്വത്തെയടക്കം വിവരം ധരിപ്പിച്ചശേഷമാണ് യാത്ര നടത്തിയതെന്നും ഔദ്യോഗിക വാഹനത്തില്‍ വരുന്നതിന് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ അനുമതി വാങ്ങിയിരുന്നുവെന്നും കെ.സുരേന്ദ്രന്റെ പറഞ്ഞു. ഔദ്യോഗിക ചുമതലകള്‍ ചെയ്ത് തീര്‍ക്കാനുണ്ടായിരുന്നതിനാലാണ് തിരുവനന്തപുരത്തേക്ക് വന്നതെന്നാണ് സുരേന്ദ്രന്റെ വിശദീകരണം. ലോക്ക്ഡൗണ്‍ തീരുന്നതുവരെ തിരുവനന്തപുരത്ത് തന്നെയാകും താമസിക്കുകയെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.