INDIANEWS

ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്ക് മൂന്ന് മാസത്തേക്ക് പകുതി ശമ്പളം

ന്യൂഡല്‍ഹി: ലോക്ഡൗണില്‍ ജോലി നഷ്ടമായവര്‍ക്കായി കേന്ദ്രസര്‍ക്കാറിന്റെ പുതിയ പദ്ധതി വരുന്നു. അടല്‍ ബീമ വ്യക്തി കല്യാണ്‍ യോജന എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ലോക്ഡൗണ്‍ മൂലം ജോലി നഷ്ടമായവര്‍ക്ക് മൂന്ന് മാസത്തേക്ക് പകുതി ശമ്പളം നല്‍കുന്നതാണ് കേന്ദ്രത്തിന്റെ പദ്ധതി. എംപ്ലോയ്‌മെന്റ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. 44,000 കോടിയാണ് ഇതിനായി ചെലവഴിക്കുക.നിലവില്‍ പദ്ധതിക്ക് വലിയ പ്രതികരണമില്ല. എങ്കിലും പരസ്യങ്ങളിലൂടെ കൂടുതല്‍ പേരില്‍ ഇതേ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ശ്രമം. അതിലൂടെ കൂടുതല്‍ പേരിലേക്ക് പദ്ധതി എത്തിക്കാന്‍ കഴിയുമെന്ന് തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.കോവിഡിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്. ലോക്ഡൗണില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികളുള്‍പ്പടെ ദുരിതത്തിലായത് സര്‍ക്കാറിന്റെ പ്രതിഛായ മോശമാകുന്നതിന് കാരണമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close