
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമായി ലോക്ക്ഡൗണ്‍ നടപ്പിലാക്കിയ തീരുമാനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഗുരുതര പ്രശ്നങ്ങളുണ്ടാക്കിയെന്ന് സുപ്രീംകോടതി. മൊറോട്ടോറിയം സമയത്ത് വായ്പ തിരിച്ചടവിന് പലിശ ഈടാക്കുന്നതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് ജസ്റ്റീസ് അശോക് ഭൂഷണ്, ജസ്റ്റീസ് എം.ആര്. ഷാ എന്നിവരടങ്ങിയ ബഞ്ച് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്.റിസര്‍വ് ബാങ്ക് തീരുമാനമെടുത്തുന്നുവെന്ന് നിങ്ങള്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്വന്തം നിലപാട് വ്യക്തമാക്കണം. സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്റെ പിന്നില്‍ ഒളിക്കുകയാണ്. റിസര്‍വ് ബാങ്കിന്റെ മറുപടിയുമായി മുന്നോട്ട് പോകുകയാണെന്നും കോടതി വ്യക്തമാക്കി.വായ്പ മൊറോട്ടോറിയം കേസില്‍ സത്യവാങ് മൂലം സമര്‍പ്പിക്കാനുള്ള സമയപരിധി അറിയിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇതിനായി ഒരാഴ്ചത്തെ കാലാവധി നല്‍കണമെന്ന് തുഷാര്‍ മേത്ത സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.കല്‍ക്കരി കുടിശികയെ കുറിച്ചും സത്യവാങ് മൂലം സമര്‍പ്പിക്കുന്നതിന് വരുത്തിയ കാലതാമസത്തെക്കുറിച്ചും നിലപാട് വ്യക്തമാക്കണമെന്നും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.