Covid Updates
ലോക്ഡൗണ്‍ കര്‍ശനമാക്കിയിട്ടും തലസ്ഥാനത്ത് കോവിഡ് വ്യാപനം

തിരുവനന്തപുരം: കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിട്ടും തലസ്ഥാനത്ത് കോവിഡ് ഭീതി ഒഴിയുന്നില്ല. 167 പേര്‍ക്കാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. 15 ദിവസത്തിനിടെ ജില്ലയില്‍ 2500 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ സമ്പര്‍ക്കത്തിലൂടെ മാത്രം 150 പേര് രോഗികളായിട്ടുണ്ട്. ക്വാറന്റെയ്നില്‍ കഴിയുന്ന ഒരാള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. 17 കോവിഡ് ആദ്യഘട്ടചികിത്സാ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത് . കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഉടനെതന്നെ ഒന്നുകൂടി തുടങ്ങും. സാമൂഹ വ്യാപനം സ്ഥിരീകരിച്ച പൂന്തുറയില്‍ 31 പേരും പുല്ലുവിളയില്‍ 12 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും രോഗികളായിട്ടുണ്ട്. നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടു പോലും അവസ്ഥയില്‍ കാര്യമായ മാറ്റം കാണാതെ ആശങ്കയിലാണ് ജനങ്ങളും അധികാരി വര്‍ഗ്ഗവും.