INDIANEWS

ലോക്ഡൗൺ കൃത്യമായി പാലിച്ചാൽ രണ്ടാഴ്ച കൊണ്ട് കൊറോണ വ്യാപനത്തെ നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ: കെകെ ഷൈലജ

തിരുവനന്തപുരം: ലോക്ഡൗൺ കൃത്യമായി പാലിച്ചാൽ രണ്ടാഴ്ച കൊണ്ട് കൊറോണ വ്യാപനത്തെ നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. ലോക്ഡൗണുമായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.കൊറോണയുടെ രണ്ടാം തരംഗം നിയന്ത്രണാതീതമായി മാറുന്നത് തടയണം. സമ്പൂർണ ലോക്ഡൗണിലൂടെ മാത്രമേ രോഗവ്യാപനം നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.മെയ് എട്ട് മുതൽ 16 വരെയാണ് സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസർവ്വീസുകൾ മാത്രമേ ഈ ദിവസങ്ങളിൽ അനുവദിക്കൂ. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close