KERALANEWSTrending

ലോക്ഡൗൺ സമയത്ത് റൗഫ് ഷെരീഫിന്റെ അക്കൗണ്ടില്‍ വന്ന 2.21 കോടി വിദേശ ഫണ്ട് ഇഡി കണ്ടെത്തി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി റൗഫ് ഷെരീഫിന് ലോക്ഡൗൺ സമയത്ത് വൻതോതിൽ വിദേശ ഫണ്ട് എത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. റൗഫ് ഷെരീഫിലൂടെയാണ് സംഘടനയ്ക്ക് പണം എത്തുന്നതെന്നും ഇത് സംശയകരമാണെന്നും ഇഡി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. റൗഫിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ഇയാളുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ വിശദമായി പരിശോധിച്ചിരുന്നു. രണ്ട് വർഷത്തിനിടെ ഈ അക്കൗണ്ടുകൾ വഴി 2.21 കോടിയുടെ ഇടപാടകൾ നടന്നിട്ടുണ്ടെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.

ഹോട്ടലാവശ്യത്തിന് എന്ന പറഞ്ഞാണ് വിദേശത്തുനിന്ന് രണ്ടുപേർ 29 ലക്ഷം രൂപ റൗഫിന് അയച്ചുകൊടുത്തത്. എന്നാൽ ഈ സമയത്ത് ഹോട്ടലുകളൽ പ്രവർത്തിച്ചിരുന്നില്ലെന്നും ഇതടക്കം സംശയകരമായ ഇടപാടുകളാണ് റൗഫിന്റേതെന്നും ഇഡി പറയുന്നു.മസ്കറ്റിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോൾ ഇമിഗ്രേഷൻ പരിശോധനയ്ക്ക് തൊട്ടുമുമ്പായിരുന്നു ഡൽഹിയിൽനിന്നുള്ള ഇ.ഡി. ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close