ലോക് ഡൗണിനിടെ പൊലീസ് തടഞ്ഞിട്ടും കാര്‍ നിര്‍ത്തിയില്ല, നാട്ടുകാര്‍ പിടികൂടി പെരുമാറി

കണ്ണൂര്‍: ലോക് ഡൗണിനിടെ പൊലീസ് തടഞ്ഞിട്ടും നിര്‍ത്താതെ പുത്തന്‍ കാറില്‍ അമിതവേഗത്തില്‍ ചീറിപ്പാഞ്ഞയാളെ നാട്ടുകാര്‍ പിടികൂടി കൈകാലുകള്‍ കെട്ടി പൊലീസില്‍ ഏല്‍പ്പിച്ചു.കണ്ണൂര്‍ മാലൂര്‍ സ്വദേശി റിയാസിനെയാണ് നാട്ടുകാര്‍ പിടിച്ച് പൊലീസിലേല്‍പ്പിച്ചത്. നാട്ടുകാരൂടെ കല്ലേറില്‍ കാറിന്റെ ചില്ലുകളടക്കം തകര്‍ന്നിട്ടുണ്ട്. തളിപ്പറമ്പില്‍ നിന്നും മാലൂര്‍ വരെ പലയിടങ്ങളിലായി പൊലീസ് തടഞ്ഞിട്ടും റിയാസ് കാര്‍ നിര്‍ത്തിയില്ല. നൂറ്മീറ്ററിലധികം വേഗത്തില്‍ ചീറിപ്പാഞ്ഞെന്നാണ് നാട്ടുകാര്‍ പറയുന്നത്.മട്ടന്നൂരിലും ഇരിക്കൂറുമെല്ലാം ആളുകളുമായി വഴക്കുണ്ടാക്കിയെന്നും ആരോപണമുണ്ട്.
ഒടുവില്‍ പിന്തുടര്ന്നെത്തിയ നാട്ടുകാര്‍ മാലൂരില്‍ വച്ച് വാഹനങ്ങള്‍ കുറുകെയിട്ട് റിയാസിന്റെ കാര്‍ തടഞ്ഞു നിര്‍ത്തി. മാലൂര്‍ പൊലീസ് എത്തിയപ്പോള്‍ റിയാസിനെ കൈകാലുകള്‍ കെട്ടിയിട്ട നിലയിലാണ് കണ്ടത്. റിയാസിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.അതിനിടെ കാറിന്റെ ചില്ലുകളക്കം നാട്ടുകാര്‍ തകര്‍ത്തിരുന്നു. തളിപ്പറമ്പില്‍ സുഹൃത്തിനെ കാണാന്‍ പോയി മടങ്ങുകയായിരുന്നുവെന്നാണ് റിയാസ് പൊലീസിനോട് പറഞ്ഞത്. ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയതിനും അമിതവേഗതയില്‍ കാറോടിച്ചതിനുമാണ് കേസെടുത്തത്. നാട്ടുകാര്‍ക്കെതിരെ കേസെടുത്തിട്ടില്ല.