Breaking NewsKERALANEWSTop News

ലോക് ഡൗൺ കാലത്ത് വീട്ടിലെ അടുക്കള വാറ്റുകേന്ദ്രമാക്കി; മൂന്നം​ഗ സംഘത്തെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്

കൊല്ലം: ലോക് ഡൗൺ കാലത്ത് അടുക്കളയിലിട്ട് ചാരായം വാറ്റിയ മൂന്നം​ഗ സംഘത്തെ പൊലീസ് പിടികൂടി. കുളത്തൂപ്പുഴ കണ്ടന്‍ചിറ സ്വദേശി ഷിബിൻ, ഇയാളുടെ സുഹൃത്തുക്കളായ പ്രവീൺ, ദീപു എന്നിവരാണ് കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായത്. ഷിബിന്‍റെ വീട്ടിലെ അടുക്കളയിലായിരുന്നു സംഘത്തിന്റെ കള്ളവാറ്റ്. വീടിനുള്ളിൽ വാറ്റ് നടക്കുന്നെന്ന രഹസ്യ വിവരത്തെ തുടർന്ന് വേഷം മാറിയെത്തിയാണ് പൊലീസ് ഇവരെ കുടുക്കിയത്.

വീടിന്‍റെ അടുക്കളയിലായിരുന്നു മൂവര്‍ സംഘത്തിന്‍റെ കളള വാറ്റ്. വീടിന്‍റെ അടുക്കളയില്‍ ഗ്യാസ് അടുപ്പിലായിരുന്നു വാറ്റ്. അതുകൊണ്ടു പുകയോ മണമോ പുറത്തെത്തില്ലെന്ന ചെറുപ്പക്കാരുടെ ആത്മവിശ്വാസമാണ് ഇന്‍സ്പെക്ടര്‍ സജുകുമാറും സംഘവും പൊളിച്ചത്. പൊലീസ് സംഘം എത്തുമ്പോൾ വാറ്റ് തകൃതിയായി നടക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഷിബിനെയും കൂട്ടുകാരായ പ്രവീണിനെയും ദീപുവിനെയും പൊലീസ് ഓടിച്ചിട്ട് പിടിച്ചു.

വീട്ടിനുളളില്‍ നിന്ന് കണ്ടെത്തിയ 20 ലീറ്റര്‍ കോട വീടിനു പുറത്തു തന്നെ പൊലീസ് ഒഴുക്കി. രണ്ട് ലീറ്റര്‍ ചാരായവും വാറ്റിനുപയോഗിച്ച പാത്രങ്ങളുമെല്ലാം തൊണ്ടിമുതലാക്കി മൂവര്‍ സംഘവുമായി സ്റ്റേഷനിലേക്ക് മടങ്ങി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close