NEWSWORLD

ലോക ശ്രദ്ധയാകര്‍ഷിച്ച് ഗ്രൂപ്പ് 20 അംഗ രാജ്യങ്ങളുടെ വെര്‍ച്വല്‍ ‘ഫാമിലി ഫോട്ടോ

റിയാദ്: ഗ്രൂപ്പ് 20 രാജ്യങ്ങളുടെ ഉച്ചകോടി സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ ഇന്ന് (ശനിയാഴ്ച) ഉച്ചക്ക് ആരംഭിക്കാനിരിക്കെ ലോക ശ്രദ്ധയാകര്‍ഷിച്ച് അംഗ രാജ്യങ്ങളുടെ ഭരണത്തലവന്മാരുടെയും മറ്റ് നേതാക്കളുടെയും വെര്‍ച്വല്‍ ‘ഫാമിലി ഫോട്ടോ’. കോവിഡ പ്രതിസന്ധയില്‍ നിന്ന് കരകയറാന്‍ സഹായിക്കുംവിധം അതിജീവന മാര്‍ഗങ്ങള്‍ ഉരുത്തിരിയുമെന്ന് ലോകം ഉറ്റുനോക്കുന്ന സുപ്രധാന ദ്വിദിന ഉച്ചകോടിക്ക് മുന്നോടിയായി വെള്ളിയാഴ്ച രാത്രിയില്‍ ഒരുക്കിയ അത്താഴ വിരുന്നിലാണ് ലോകനേതാക്കളെ വെര്‍ച്വലായി ഒന്നിപ്പിച്ച കുടുംബ ഫോട്ടോ പ്രദര്‍ശിപ്പിച്ചത്.സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമടക്കം ഗ്രൂപ്പ് 20ലെ മുഴുവന്‍ രാജ്യങ്ങളുടെയും ഭരണത്തലവന്മാരും മറ്റ് ഉന്നത നേതാക്കളെയുമാണ് ഫോട്ടോയില്‍ അണിനിരത്തിയത്. ഉച്ചകോടിക്കിടെ സാധാരണമായ ഇത്തരമൊരു ഒരുമിച്ചുള്ള ഫോട്ടോ സെഷന്‍ കോവിഡ് പശ്ചാത്തലത്തില്‍ സാധ്യമല്ലാതിരിക്കെയാണ് വെര്‍ച്വലായി അത് സൃഷ്ടിച്ചെടുത്ത് ആ കുറവ് പരിഹരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close