
പാലക്കാട്: നിര്‍ത്തിയിട്ട ലോറിക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കൊടുവായൂര്‍ കൈലാസ് നഗറിലാണ് സംഭവം നടന്നത്. ലോറിയില്‍ നിന്ന് തീയുയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയും ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ച ശേഷമാണ് ലോറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തീ കത്തിയതിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല. സ്വയം തീ കത്തിച്ച് ആത്മഹത്യ ചെയ്തതാണോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പുതുനഗരം പോലീസ് അന്വേഷിക്കുകയാണ്. പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ചത് ആരാണെന്ന് ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല.