KERALANEWSTrending

വടക്കന്‍ കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് നടന്നത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്

മലപ്പുറം: മലപ്പുറത്തും വടകരയിലും കോഴിക്കോട്ടും അവസാനഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് നടന്നത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്. ഇവിടങ്ങളില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടമായെത്തുകയും പലയിടത്തും കലാശക്കൊട്ട് സംഘര്‍ഷങ്ങളിലേക്കും കടന്നു. കോഴിക്കോട് കുറ്റിച്ചിറയില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം പൊലിസിന്റെ ഇടപെടലിനെത്തുടര്‍ന്ന് ഒഴിവായി.

മലപ്പുറത്ത് മാസ്‌ക് പോലും ധരിക്കാതെയാണ് കുട്ടികളടക്കമുള്ളവര്‍ കലാശക്കൊട്ടിനെത്തിയത്.ആര്‍എംപി/യുഡിഎഫുമായി ചേര്‍ന്ന് മല്‍സരിക്കുന്ന വടകരയിലും സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ കൂട്ടമായി നിരത്തിലറങ്ങി. കാസര്‍ഗോട്ടും മുസ്ലീം ലീഗ് കേന്ദ്രങ്ങളില്‍ കലാശക്കൊട്ടിനാള്‍ക്കൂട്ടമെത്തി. മറ്റുജില്ലകളിലില്ലാത്ത വിധം കലാശക്കൊട്ടിന് ആള്‍ക്കൂട്ടമെത്തിയത് ദൃശ്യങ്ങളില്‍ കണ്ടതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലിസിന്റെ സഹായം തേടി. പോലിസെത്തിയെങ്കിലും പലയിടത്തും പ്രചാരണസമയം അവസാനിക്കുന്നത് വരെ പ്രവര്‍ത്തകര്‍ റോഡില്‍ തുടര്‍ന്നു.

കാലത്ത് തന്നെ പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തിന്റെ ആവേശത്തിലായിരുന്നു. വടകരയില്‍ കെ മുരളീധരന്റെ നേതൃത്വത്തില്‍ റോഡ് ഷോ നടന്നു. മുക്കത്ത് വെല്‍ഫയര്‍ യുഡിഎഫ് സഖ്യം 6 വാര്‍ഡുകളില്‍ ബൈക്ക് റാലി നടത്തി. ജില്ലാകളക്ടറുടെ വിലക്ക് ലംഘിച്ചായിരുന്നു പരിപാടികള്‍. അവസാന മണിക്കൂറുകളില്‍ നേതാക്കള്‍ നാല് ജില്ലകളിലും സജിവമായി രംഗത്തുണ്ടായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close