INDIA
വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മേഖലാ ഓഫീസുകളുടെ പട്ടികയില്‍ കേരളമില്ല

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മേഖലാ ഓഫീസുകളുടെ പട്ടികയില്‍ കേരളമില്ല. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് ഓഫീസുകള്‍ തുറക്കുന്നത്. 19 സംസ്ഥാനങ്ങളില്‍ മേഖലാ ഓഫീസുകള്‍ തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്നാണ് കേരളത്തെ ഒഴിവാക്കിയിരിക്കുന്നത്.
ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം മേഖലാ ഓഫീസുകള്‍ തുറക്കുന്നുണ്ട്. ബെംഗളൂരുവിലെ മേഖലാ ഓഫീസിന്റെ അധികാരപരിധിയിലാണ് കേരളം ഉള്‍പ്പെടുക. കര്‍ണാടകം, ഗോവ, ലക്ഷദ്വീപ് എന്നിവയും ബെംഗളൂരു ഓഫീസിന്റെ പരിധിയിലുണ്ട്.
ഓഗസ്റ്റ് 20 മുതലാണ് ഓഫീസുകള്‍ തുറക്കുക.