
തിരുവനന്തപുരം : കേരള വനിതാ കമ്മിഷന് ഓണ്‍ലൈന്‍ അദാലത്തുകള്‍ ഈ മാസം 12 മുതല്‍ ആരംഭിക്കും. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ നേരില്‍ ഹാജരാകാന്‍ കക്ഷികള്‍ ബുദ്ധിമുട്ട് അറിയിച്ച സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ അദാലത്ത് സംഘടിപ്പിക്കുന്നത്. വാട്ട്സാപ്പ് മുഖാന്തിരം രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയുള്ള സമയത്തായിരിക്കും പരീക്ഷണാര്‍ഥം അദാലത്ത് സംഘടിപ്പിക്കുക. ഇതുസംബന്ധിച്ച അറിയിപ്പ് ബന്ധപ്പെട്ട കക്ഷികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഓരോ കക്ഷിക്കും പങ്കെടുക്കേണ്ട ദിവസവും സമയവും നല്‍കിയിട്ടുണ്ട്.
കോവിഡ് സാഹചര്യം എന്ന് ഒഴിവാകുമെന്നറിയാത്തതിനാല് പരാതികള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ കഴിയാവുന്നത്ര പരാതികള്‍ എത്രയും വേഗം പരിഹാരം നിശ്ചയിക്കുന്നതിനാണ് കമ്മിഷന് അടിയന്തരമായി ഓണ്‍ലൈന്‍ അദാലത്ത് സംഘടിപ്പിക്കുന്നതെന്ന് ചെയര്‍പേഴ്സണ്‍ എം.സി.ജോസഫൈന് പറഞ്ഞു. അടിയന്തരപ്രാധാന്യമുള്ള പരാതികള്‍ മുന്‍ഗണനാടിസ്ഥാനത്തിലായിരിക്കും പരിഗണിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുള്ള പരാതികളും ഒരേ സമയം അതാത് മെമ്പര്‍മാരും ഡയറക്ടറും കേള്‍ക്കും. 12-ന് ആരംഭിക്കുന്ന ഓണ്‍ലൈന്‍ അദാലത്ത് മുഴുവന്‍ പരാതികളും തീര്‍പ്പാകുന്നതുവരെ തുടരും.