SPORTS

വനിതാ ഗുസ്‌തിയില്‍ സീമ ബിസ്ലക്കും ഒളിമ്പിക്സ് യോഗ്യത; ബാഡ്മിന്റൺ താരങ്ങൾക്ക് തിരിച്ചടി

ദില്ലി: ടോക്യോ ഒളിംപിക്‌സിൽ 50 കിലോ വിഭാഗത്തിൽ യോഗ്യത നേടി ഇന്ത്യൻ ഗുസ്‌തി താരം സീമ ബിസ്ല. ഒളിംപിക് യോഗ്യതാ മത്സരത്തിലെ 50 കിലോ വിഭാഗത്തിൽ ഫൈനലിൽ എത്തിയാണ് സീമ ടോക്യോയിലേക്കുള്ള യാത്ര ഉറപ്പിച്ചത്. വിനേഷ് ഫോഗത്, അൻഷു മാലിക്, സോനം മാലിക് എന്നിവർ ഗുസ്തിയിൽ നേരത്തേ ഒളിമ്പിക് യോഗ്യത നേടിയിരുന്നു. നാലാം താരമാണ് സീമ.

എന്നാൽ ഒളിംപിക്‌സ് യോഗ്യതയ്‌ക്കായി ശ്രമിക്കുന്ന ഇന്ത്യൻ ബാഡ്‌മിന്റൺ താരങ്ങൾക്ക് തിരിച്ചടിയായി മലേഷ്യൻ ഓപ്പൺ ടൂർണ്ണമെന്റ് മാറ്റിവച്ചു ജൂൺ ഒന്നിന് തുടങ്ങുന്ന സിംഗപ്പൂർ ഓപ്പൺ ആണ് ഇനിയുള്ള പ്രതീക്ഷ എങ്കിലും ഇന്ത്യയിൽ നിന്ന് സിംഗപ്പൂരിലേക്ക് യാത്രാവിലക്കുള്ളതിനാൽ താരങ്ങൾക്ക് ടൂർണമെന്റിൽ പങ്കെടുക്കാൻ സാധിക്കുന്ന കാര്യം സംശയമാണ്. പി വി സിന്ധു, സായ് പ്രണീത്, ചിരാഗ് ഷെട്ടി, സാത്വിക് സായ്‍രാജ് എന്നിവരാണ് ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close