വന്‍തുകയുമായി വിദേശ ഇന്ത്യാക്കാര്‍; കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തി; പ്രവാസികളുടെ സംഭാവന സ്വീകരിക്കും

ന്യൂഡല്‍ഹി: പ്രളയകാലത്ത് വിദേശ മലയാളികളില്‍ നിന്നുള്ള സംഭാവന സ്വീകരിക്കുന്നതില്‍ നിന്നും കേരളാമുഖ്യമന്ത്രിയെ തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ കോവിഡിന്റെ പേരില്‍ ഒഴുകിയെത്തുന്ന പ്രവാസികളുടെ സംഭാവന സ്വീകരിക്കാന്‍ പ്രത്യേക ചാരിറ്റബിള്‍ ഫണ്ട് രൂപീകരിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള അനേകര്‍ സംഭാവനയുമായി എത്താന്‍ സ്വമനസ്സാലെ മുമ്പോട്ട് വരാന്‍ തുടങ്ങിയതോടെ വിദേശത്ത് നിന്നും ഫണ്ട് സ്വീകരിക്കേണ്ട എന്ന മുന്‍ നിലപാട് സര്‍ക്കാര്‍ തല്ക്കാലം മാറ്റി വെച്ചു.
”പിഎം കെയര്‍” എന്നപേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പേരില്‍ പ്രത്യേക നിധി ഉപയോഗിച്ച് പണം സ്വീകരിക്കും. ഇക്കാര്യത്തില്‍ വിദേശത്ത നിന്നുള്ള സംഭാവനകള്‍ സ്വീകരിക്കേണ്ടതില്ലെന്ന നിലപാട് തല്ക്കാലം കേന്ദ്രം മാറ്റി. വിദേശ സംഭാവനകള്‍ സ്വീകരിക്കാന്‍ തീരുമാനം എടുത്തിരിക്കുകയാണെന്നും പി എം കെയര്‍ ഫണ്ടിലേക്ക് പണം സ്വരൂപീക്കാന്‍ പ്രയത്നിക്കണമെന്നും പ്രധാനമന്ത്രി തന്നെ ആവശ്യപ്പെട്ടിരിക്കുന്നതായിട്ടാണ് വിവരം. മഹാമാരി ഇന്ത്യയിലേക്ക് എത്തുകയും രാജ്യത്ത് ഉടനീളം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആവശ്യപ്പെടാതെ തന്നെ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള അനേകരാണ് സര്‍ക്കാരിന്റെ നിധിയിലേക്ക പണം സംഭാവന നല്കാന് താല്‍പ്പര്യം പ്രകടിപ്പിച്ച് മുമ്പോട്ട് വന്നത്. ഇതില്‍ വ്യക്തികളും സംഘടനകളും ഉണ്ടായിരുന്നു.
മൈക്രോസോഫ്റ്റ് സിഇഒ സത്യാ നഡെല്ലയുടെ ഭാര്യ അനുപമ രണ്ടു കോടിയാണ് സംഭാവന ചെയ്തത്. ഇതിനൊപ്പം ജനങ്ങളുടെ ആശങ്കകള്‍ക്ക് മറുപടി നല്കാന് വിദേശകാര്യ മന്ത്രാലയം മാര്‍ച്ച് 16 ന് കോവിഡ് 19 സ്പെഷ്യല്‍ സെല്‍ രൂപീകരിച്ചിരുന്നു. ഇതുവരെ 3,300 കോളുകളും 2,200 ഇ മെയിലുകളും ലോകത്തുടനീളമുള്ളവര് അയച്ചു. എംബസികള്‍ വഴി വിദേശത്ത് കുടുങ്ങിപ്പോയ ഇന്ത്യാക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ ഇന്ത്യ വിദേശരാജ്യങ്ങളില്‍ നിന്നും 2,500 പേരെയാണ് നാട്ടിലെത്തിച്ചത്. 1,600 പൗരന്മാര് ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇതിനൊപ്പം 10000 വിദേശകളെ അവരുടെ രാജ്യത്ത് എത്തിക്കാനുമായി.
ഫ്രാന്‍സ്, റഷ്യ, ഖത്തര്‍, ഇസ്രായേല്‍, യുകെ, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നേതാക്കന്മാരുമായി പ്രധാനമന്ത്രി ബന്ധപ്പെടുകയും സാര്‍ക്ക് നേതാക്കളുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയും ചെയ്തു. ഇന്ത്യയില്‍ ഇതുവരെ 1600 പേര്‍ക്കാണ് രോഗം പിടിപെട്ടത്. നേരത്തേ വെള്ളപ്പൊക്ക സമയത്ത് വിദേശ മലയാളികളില്‍ നിന്നും സംഭാവന പിരിക്കാനുള്ള കേരളത്തിന്റെ നീക്കം കേന്ദ്രം തടഞ്ഞിരുന്നു. വിദേശത്ത് നിന്നും പണം പിരിക്കേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ എടുത്തിരിക്ുകന്ന പോളിസിയാണ് തടസ്സമായി അന്ന് ചൂണ്ടിക്കാണിക്കപ്പെട്ടത്.