KERALATrending

വയനാട്ടില്‍ കാട്ടുകൊമ്പൻമാരുടെ ഏറ്റുമുട്ടൽ; കൊമ്പൻ ചെരിഞ്ഞു

വയനാട്: വയനാട്ടിൽ കാട്ടു കൊമ്പൻമാരുടെ ഏറ്റുമുട്ടൽ ഒരു കൊമ്പൻ ചെരിഞ്ഞു. തിരുനെല്ലി കാട്ടിലാണ് സംഭവം. വയനാട് വടക്കേ വയനാട് ഫോറസ്റ്റ് സെക്ഷനിൽപ്പെട്ടതിരുനെല്ലി കാട്ടിൽ കാട്ടു കൊമ്പന്മാർ തമ്മിൽ ഏറ്റുമുട്ടിയതിൽ ഒരു കാട്ടുകൊമ്പൻ ചെരിഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാവാം ഏറ്റുമുട്ടൽ നടന്നതെന്ന് കരുതുന്നു. തിരുനെല്ലി പഞ്ചായത്തിലെ ഭൂരി ഭാഗം പ്രദേശങ്ങളും തോൽ പെട്ടി വന്യജീവി സങ്കേതത്തിന്റെ ചുറ്റി കിടക്കുന്നയിടങ്ങളാണ്. കൂടുതൽ വന്യജീവി സാന്നിധ്യമുള്ള ഇടളുമാണിവിടം. തിരുനെല്ലി പഞ്ചായത്തിലെ ആലത്തൂര്‍ കാളിക്കൊല്ലി വനത്തിലാണ് കാട്ടുകൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കൊമ്പന്മാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് കാട്ടു കൊമ്പന്‍ ചെരിഞ്ഞത് എന്നാണ് പ്രാഥമികമായ തീരുമാനം വനപാലകര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ തുടരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close