KERALA

വയനാട്ടില്‍ പത്താംക്ലാസ് ജയിച്ച 200 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ തുടര്‍പഠനത്തിന് സീറ്റില്ലാതെ വലയുന്നു

കല്‍പ്പറ്റ: ഹയര്‍സെക്കണ്ടറി പഠനത്തിന് ആവശ്യത്തിന് സീറ്റുകളില്ലാത്തതിനെ തുടര്‍ന്ന് വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍. പത്താംക്ലാസ് ജയിച്ച 200 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇക്കുറി ഉപരിപഠനത്തിന് സൗകര്യം ഇല്ലാത്തത്.ബത്തേരി മൂലങ്കാവ് സ്വദേശികളായ അമ്മുവും പ്രിയയും കൊച്ചിയിലാണ് പ്‌ളസ് വണ്ണിന് പഠിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് പത്താം ക്ലാസ് പാസായെങ്കിലും വയനാട്ടിലെ സ്‌കൂളിലൊന്നും പ്രവേശനം ലഭിച്ചില്ല. സംവരണം ചെയ്ത സീറ്റും ജയിച്ച ആദിവാസി വിഭാഗത്തില്‍പെടുന്ന കുട്ടികളുടെ എണ്ണവും തമ്മിലുള്ള അന്തരമാണ് കാരണം.ജില്ലയില്‍ എസ്.ടി വിഭാഗത്തിന് സംവരണം ഉള്ളത് 529 സീറ്റുകള്‍ മാത്രമാണ്. ജയിച്ച ആദിവാസി വിദ്യാര്‍ത്ഥികളുടെ ആകെ എണ്ണം 2009 ആയിരുന്നു. എസ്സി സീറ്റുകള്‍ കൂടെ കൂട്ടിയാലും എണ്ണം 829 മാത്രമായിരുന്നു. സ്‌പോട്ട് അഡ്മിഷനും മറ്റുമായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയെന്നാണ് അധികൃതരുടെ വാദം. സ്‌പോട്ട് അഡ്മിഷനിലാകട്ടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടപ്പെട്ട വിഷയത്തിന് സീറ്റുകള്‍ ലഭിക്കുന്നുമില്ല. ചില സ്‌കൂളുകളില്‍ ഒരു ക്ലാസിലെ കുട്ടികളുടെ എണ്ണം 75വരെയാണ്. കൂടുതല്‍ ബാച്ച് അനുവദിക്കുക മാത്രമാണ് പരിഹാരം. വിഷയത്തില്‍ ആദിവാസി വിദ്യാര്‍ത്ഥി സംഘടനകള്‍ അടുത്ത ആഴ്ച മുതല്‍ സെക്രട്ടേറിയറ്റ് നടക്കല്‍ സമരം ആരംഭിക്കാനൊരുങ്ങുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close