Breaking NewsKERALANEWSTop News

വയനാട് മൂട്ടില്‍ മരം മുറിച്ചത് ഒരു നിയമവും ലംഘിക്കാതെ: ഡി.എഫ്.ഒയ്ക്ക് പത്തുലക്ഷം രുപയും മറ്റ് ഓഫിസർമാർക്ക് അഞ്ചുലക്ഷം രുപയും നൽകിട്ടുണ്ട്; വെളിപ്പെടുത്തലുമായി റോജി അഗസ്റ്റിന്‍

വയനാട്: വയനാട് മൂട്ടില്‍ മരം മുറിച്ചത് ഒരു നിയമവും ലംഘിക്കാതെയാണന്ന വെളിപ്പെടുത്തലുമായി റോജി അഗസ്റ്റിന്‍. അന്വേഷണ ഉദ്യോഗസ്ഥന്‍ സമ്മര്‍ദം ചെലുത്തിയാണ് കേസെടുത്തതെന്നും, സ്വന്തംഭൂമിയിലെ മരമാണ് മുറിച്ചതെന്നും റോജി പറഞ്ഞു. എല്ല നിയമവും നോക്കിയാണ് ചെയ്യ്തതെന്നും റോജി വ്യക്തമാക്കി. വയനാട് ഡി.എഫ്.ഒയുമായുള്ള സംഭാഷണവും റോജി പുറത്തുവിട്ടിട്ടുണ്ട്. വയനാട് ഡി.എഫ്.ഒ പി. രഞ്ജിത്ത് കുമാറുമായുള്ള സംഭാഷണമാണ് പുറത്തു വിട്ടിരിക്കുന്നത്.

ഡി.എഫ്.ഒയോട് രാജി വെച്ച് പോകാനും റോജി ആവശ്യപ്പെടുന്നുണ്ട്. ഡി.എഫ്.ഒയ്ക്ക് പത്തുലക്ഷം രുപയും മറ്റ് ഓഫിസർമാർക്ക് അഞ്ചുലക്ഷം രുപയും നല്‍കിയെന്നാണ് റോജിയുടെ വെളിപ്പെടുത്തല്‍. റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കില്ലന്നും മറ്റ് വനം ഓഫിസ് സ്റ്റാഫിനാണ് പണം നല്‍കിയതെന്നും റോജി പറഞ്ഞു. വനം വകുപ്പ് സി.പി.ഐയില്‍ നിന്ന് മാറ്റിയത് താനല്ലന്നും റോജി കൂട്ടിച്ചേര്‍ത്തു. തന്റെ പറമ്പിൽ നിന്ന് 14 എണ്ണമടക്കം 56 കുറ്റി മരമാണ് മുറിച്ചത്. എൻ.ഡി സാജൻ സത്യസന്ധനായ മനുഷ്യനാണന്നും അദ്ദേഹത്തെ നേരിൽ കണ്ടിട്ടില്ലന്നും റോജി പറഞ്ഞു. ബാക്കിയുള്ളവരെല്ലാം തന്റെ കെെയ്യിൽ നിന്ന് പണം വാങ്ങിയവരാണന്നും വാങ്ങിയില്ലന്ന് തന്നോട് പറയില്ലന്നും റോജി കൂട്ടിച്ചേര്‍ത്തു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close