Election 2021KERALANEWSTop News

വയനാടൻ പോരിനും വീറ് കൂടും; ഏഷ്യാനെറ്റ്- സീ ഫോർ പോസ്റ്റ് പോൾ സർവെ ഫലം ഇങ്ങനെ

വയനാട്: കേരളത്തിൽ ഏറ്റവും കുറവ് നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലകളിൽ ഒന്നാണ് വയനാട്. മൂന്ന് മണ്ഡലങ്ങളടങ്ങുന്ന വയനാട് രാഷ്ട്രിയ ചരിത്രവും സ്വഭവാവും എന്നാൽ അങ്ങനെ ചെറുതായി കാണാനും സാധിക്കില്ല. വാശിയേറിയ പോരാട്ടമാണ് മലയോര ജില്ലയിൽ എല്ലാ തവണയും നടക്കാറുള്ളത്. ഇത്തവണയും അതിന് മാറ്റമൊന്നുമില്ല. മൂന്ന് മണ്ഡലങ്ങളിലും ഇടത് വലത് മുന്നണികൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ ബിജെപി സാനിധ്യവും നിർണായകമാണ്. അതുകൊണ്ട് തന്നെ ഇരുമുന്നണികൾക്കും ഉറപ്പെന്ന് പറയാൻ സാധിക്കുന്ന ഒരു സീറ്റ് പോലും ജില്ലയിലില്ല. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവയാണ് വയനാട്ടിലെ നിയമസഭാ മണ്ഡലങ്ങൾ.

മാനന്തവാടി മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി ഒ ആർ കേളുവും യുഡിഎഫ് സ്ഥാനാർത്ഥി പി കെ ജയലക്ഷ്മിയും തമ്മിലാണ് മത്സരം. സിറ്റിം​ഗ് എംഎൽഎ ഒ ആർ കേളു മണ്ഡലം നിലനിർത്തും എന്നാണ് സർവെ പ്രവചിക്കുന്നത്. സുൽത്താൻ ബത്തേരിയിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് സർവെ പറയുന്നു. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള പോരാട്ടത്തിൽ നേരിയ മുൻതൂക്കം യുഡിഎഫ് സ്ഥാനാർത്ഥി ഐ സി ബാലകൃഷ്ണൻ ജയിക്കാൻ സാധ്യതയെന്നും സർവെ പറയുന്നു. കൽപ്പറ്റയിൽ ഇടത് സ്ഥാനാർത്ഥി എം വി ശ്രേയാംസ് കുമാറും യുഡിഎഫ് സ്ഥാനാർത്ഥി ടി സിദ്ദിഖും തമ്മിലുള്ളത് പ്രവചനാതീത മത്സരമെന്ന് സർവെ പറയുന്നു. മത്സരത്തിൽ ശ്രേയാംസ്കുമാറിന് നേരിയ സാധ്യതയെന്നും സർവെ വിലയിരുത്തുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close