CULTURALTop News

‘വയറു നിറയുന്നവന്റെ മാത്രമല്ല വിശക്കുന്നവന്റെ കൂടെയാണ് ഈ ലോകം’:ഒക്ടോബര്‍ 16 ലോക ഭക്ഷ്യദിനം

വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ കൊണ്ടുള്ള ആഘോഷം മാത്രമല്ല,വിശപ്പിനെതിരെയുള്ള സമരം കൂടിയാണ് ഓരോ ഭക്ഷ്യദിനവും നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.ലോകം വികസനത്തിന്റെ കുതിപ്പില്‍ പായുമ്പോള്‍ മറുവശത്ത് വിശപ്പ് എന്ന മൂന്നരക്ഷ വികാരത്തോട് സമരം ചെയ്യുകയാണ് ഒരുകൂട്ടര്‍.
ലോകത്തെ കോടിക്കണക്കിന് ജനങ്ങളുടെ വിശപ്പിന്റെയും ദാരിദ്രത്തിന്റയും പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാനും പരിഹാരമാര്‍ഗം കണ്ടെത്താനുമുള്ള ബോധവല്‍ക്കരണമെന്ന നിലയിലാണ് 1945ല്‍ ഐക്യരാഷ്ടരസഭയുടെ ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ നേതൃത്വത്തില്‍ 1979 മുതല്‍ ഒക്ടോബര്‍ 16 ലോക ഭക്ഷ്യദിനമായി ആചരിക്കുന്നത്.ലോകത്തെ 150 രാജ്യങ്ങളിലായി ഭക്ഷ്യദിനാഘോഷം നടത്തുന്നുണ്ടെങ്കിലും ഇന്നും ലോക ജനതയുടെ ദാരിദ്രത്തിന് ശമനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് വസ്തുത.2018ലെ ഭക്ഷ്യ കാര്‍ഷിക സംഘടന പ്രകാരം, ചെറിയ കാലയളവിനു ശേഷം വീണ്ടും ലോകത്ത് പട്ടിണിനിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 820 ദശലക്ഷം ആളുകളാണ് ദീര്‍ഘകാലമായി അല്‍പാഹാരമായി കഴിയുന്നത്. ലോകത്തെ ഭക്ഷ്യോല്‍പാദനം വര്‍ധിപ്പിക്കാനും 2030 ഓടെ സീറോ ഹഗര്‍ എന്ന സ്ഥിതിയിലേക്ക് ലോകത്തെ കൊണ്ടുവരാനും ഭക്ഷ്യ കാര്‍ഷിക സംഘടന ശ്രമിക്കുന്നുണ്ടെങ്കിലും അത് എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയുക തന്നെ വേണം.
ജീവിതശൈലി മാറുന്നതിന് അനുസരിച്ച് നമ്മുടെ ഭക്ഷ്യ സംസ്‌കാരവും മാറുന്നു. ഏറ്റവുമധികം ഭക്ഷണം വാങ്ങി അത് വലിച്ചെറിയുന്നവനാണ് ഇന്ന് സമൂഹത്തില്‍ ഉന്നതസ്ഥാനം.രാജ്യത്തെ ഹോട്ടലുകളില്‍ 20 ശതമാനത്തിലധികം ഭക്ഷ്യവസ്തുക്കളാണ് ഓരോ ദിവസവും പാഴാക്കുന്നത്.ഇന്ത്യയില്‍ പട്ടിണി കിടക്കുന്നവരുടെ വിശപ്പ് അടക്കാന്‍ ഈ ഭക്ഷണം തന്നെ ധാരാളം.ജി.എസ്.ടിയുടെയും ഓഹരി സൂചികയുടെ കണക്കുകളെ കൊണ്ട് ഇന്ത്യന്‍ ജനത അമ്മാനമാടുമ്പോള്‍ മറന്നു പോകുന്ന ഒരു കണക്കുണ്ട്.ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.എഫ്.പി.ആര്‍.ഐ.) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പട്ടിണിയുടെയും വിശപ്പിന്റെയും കണക്കെടുപ്പിനായി 120 ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ എടുത്തപ്പോള്‍ അതില്‍ 100-ാം സ്ഥാനത്ത് ഇന്ത്യയാണ്.ലോകജനതയുടെ 20% പേര്‍ ഇപ്പോഴും പട്ടിണിയിലാണ്.
അഞ്ച് വയസിന് താഴെയുള്ള കുട്ടികളെ എടുക്കുമ്പോള്‍ 15ല്‍ ഒരാള്‍ എന്ന കണക്കില്‍ മരണം രേഖപ്പെടുത്തുന്നു എന്ന് കണക്കുകള്‍ സൂചിപ്പുക്കുന്നു.അതിന് കാരണവും മറ്റൊന്നുമല്ല,പട്ടിണി തന്നെയാണ്.ഓരോ ആഘോഷങ്ങള്‍ കഴിയുമ്പോഴും നാടിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അവലോകന യോഗങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ എപ്പോഴെങ്കിലും നാടിന്റെ ദാരിദ്രത്തിന്റെ അവലോകനം നടത്താന്‍ തയാറായിട്ടുണ്ടോ?ഇന്ത്യയുടെ വിശപ്പ് രഹിത പദ്ധതികള്‍ എവിടെ എത്തി നില്‍ക്കുന്നു എന്നു പോലും നമ്മുടെ ജനപ്രതിനിധികള്‍ക്കറിയാന്‍ വഴിയില്ല.

ഭക്ഷണം കഴിച്ച് വയറുനിറഞ്ഞ ശേഷം മിച്ചഭക്ഷണം ചവറ്റുകുട്ടയില്‍ വലിച്ചെറിയും മുന്‍പ് ഒരു നിമിഷം ഒരു നേരത്തെ ആഹാരത്തിനായി അലയുന്നവരെ ആലോചിക്കണം.അവരുടെ ഉള്ളില്‍ ആളുന്ന തീ അറിയണം.അത് ശമിപ്പിക്കാന്‍ നമ്മളാല്‍ കഴിയുന്നത് ചെയ്യണം.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close