KERALANEWS

വയലാര്‍ രാമവര്‍മ്മയുടെ ഇളയമകള്‍ കോവിഡ് ബാധിച്ച് മരിച്ചു

പാലക്കാട്: വയലാര്‍ രാമവര്‍മ്മയുടെ ഇളയമകള്‍ സിന്ധു കൊവിഡ് ബാധിച്ച് മരിച്ചു. 54 വയസ്സായിരുന്നു. ശ്വാസതടസ്സം രൂക്ഷമായതിനെ തുടർന്ന് ഇന്നലെ രാത്രിയിലാണ് സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പാലക്കാട്ട് തന്നെ അന്ത്യകർമങ്ങൾ നടത്തും.

ചാലക്കുടിയില്‍ താമസിക്കുന്ന സിന്ധു വൈദ്യപരിശോധനയുമായി ബന്ധപ്പെട്ടാണ് ഒരാഴ്ച മുമ്പ് പാലക്കാട് എത്തിയത്. രോഗം ഭേഗമായി രണ്ട് ദിവസം മുമ്പ് പാലക്കാട് താമസിക്കുന്ന സഹോദരി ഇന്ദുലേഖയുടെ വീട്ടിലേക്ക് മാറി. ഇന്നലെ രാത്രി ശ്വാസ തടസം കൂടിയതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീകുമാരൻ തമ്പി തുടങ്ങിയ പ്രമുഖർ അനുശോചനം അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close