NEWSTECHWORLD

വയസ്സ് മുപ്പത്തൊന്നായെങ്കിലും സ്റ്റാമിനയ്ക്ക് കുറവില്ല; സൗരയൂഥത്തിന് പുറത്ത് അതീവ ഗുരുത്വാകർഷണമുള്ള പുതിയൊരു ഗാലക്‌സി കൂടി കണ്ടെത്തി ഹബിൾ ടെലിസ്കോപ്പ്

സൗരയുഥത്തിനു പുറത്ത് പുതിയതായി ഒരു ഗ്യാലക്‌സിയുടെ സാന്നിധ്യം കൂടി കണ്ടെത്തി വീണ്ടും ശാസ്ത്രലോകത്ത് വർത്തയാവുകയാണ് ഹബിൾ ടെലിസ്കോപ്പ്. 31-ാം പിറന്നാൾ ഈയിടെ ആഘോഷിച്ചെങ്കിലും, ഹബിൾ ടെലിസ്കോപ്പിന്റെ സ്റ്റാമിനയ്ക്ക് കുറവൊന്നും വന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് പുതിയ കണ്ടുപിടിത്തം. ഗുരുത്വാകര്‍ഷണം ഏറെയുള്ള എന്‍ജിസി 2300 എന്നറിയപ്പെടുന്ന ഈ താരാപഥം അതിന്റെ ചെറിയ അയല്‍വാസിയായ എന്‍ജിസി 2276ന്റെ വേറൊരു വകഭേദമാണെന്നാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി അറിയിച്ചിരിക്കുന്നത്.

അടുത്തുള്ള എന്‍ജിസി 2276ന് രൂപമാറ്റം വരുത്തി പുറം അറ്റങ്ങളെ മറ്റൊരു ആകൃതിയിലേക്ക് മാറ്റുവാനും എന്‍ജിസി 2300 എന്ന ഈ ഗാലക്‌സിക്ക് സാധിക്കുന്നുണ്ടെന്നും കണ്ടെത്തി. ഗ്യാലക്‌സി എന്‍ജിസി 2276 ന്റെ രൂപത്തെ ഗ്യാലക്‌സി ക്ലസ്റ്ററുകളില്‍ വ്യാപിക്കുന്ന ‘സൂപ്പര്‍ഹീറ്റ്’ വാതകവും സ്വാധീനിക്കുന്നു. രണ്ട് താരാപഥങ്ങളും തമ്മിലുള്ള ഗോള പ്രതിപ്രവര്‍ത്തനം ഭൂമിയെ ബാധിക്കുന്നുണ്ടോയെന്നും പഠനം നടത്താനൊരുങ്ങുകയാണ് ശാസ്ത്രലോകം.

ഭൂമിയില്‍ നിന്ന് ഏകദേശം 120 ദശലക്ഷം പ്രകാശവര്‍ഷം അകലെ സെഫിയസ് നക്ഷത്രസമൂഹത്തിലാണ്. ബഹിരാകാശത്തെ ദൂരം അളക്കുന്ന ഒരു പ്രകാശവര്‍ഷം ഏകദേശം 6 ട്രില്യണ്‍ മൈലാണ്. എന്‍ജിസി 2276 ന്റെ സമീപകാലത്തെ നക്ഷത്രരൂപവത്കരണം കൂടുതല്‍ നക്ഷത്ര രൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു. തമോദ്വാരങ്ങള്‍, ബൈനറി സിസ്റ്റങ്ങളിലെ ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ എന്നിവയൊക്കെ ഇവിടെ കാണാം. ഈ താരാപഥങ്ങളുടെ മധ്യഭാഗത്ത് നിന്ന് പിന്‍വീല്‍ പോലുള്ള ഘടനകള്‍ ഉണ്ടാകുന്നു. മിക്ക താരാപഥങ്ങളും നക്ഷത്രങ്ങള്‍, വാതകം, പൊടി എന്നിവയാല്‍ പരന്നതും കറങ്ങുന്നതുമായ ഡിസ്‌ക് ഉള്‍ക്കൊള്ളുന്നു. മധ്യഭാഗത്തുള്ള നക്ഷത്രങ്ങളുടെ കൂട്ടത്തെ ബള്‍ബ് എന്നാണ് വിളിക്കുന്നത്. പുതിയ ഗ്യാലക്‌സിയുടെ ഈ രൂപത്തെയാണ് ഹബിള്‍ കണ്ടെത്തിയത്.

1990 ഏപ്രില്‍ 24 ന് ഫ്‌ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും ഡിസ്‌കവറി എന്ന പേടകത്തിലാണ് ഹബിള്‍ ടെലിസ്‌കോപ്പ് വിക്ഷേപിച്ചത്. 1889 ല്‍ മിസോറിയില്‍ ജനിച്ച പ്രശസ്ത ജേ്യാതിശാസ്ത്രജ്ഞന്‍ എഡ്വിന്‍ ഹബിളിന്റെ സ്മാരകമായാണ് ഈ പേരിട്ടിരിക്കുന്നത്. ഈ വര്ഷം അവസാനത്തോടെ കാലാവധി അവസാനിക്കാനിരിക്കെയാണ് ശാസ്ത്രലോകത്തിന് മുതൽക്കൂട്ടായി ഈ കണ്ടുപിടിത്തം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close