KERALANEWS

“വരാന്തയിൽ നിൽക്കുന്ന കുഞ്ഞുമോൻ ആദ്യം അകത്ത് കേറ്, എന്നിട്ട് മറ്റുള്ളവരെ സ്വാഗതം ചെയ്യാം”: ഇടത് മുന്നണിയിലേക്ക് ക്ഷണിച്ച കോവൂർ കുഞ്ഞുമോനെ ആക്ഷേപിച്ച് ഷിബു ബേബി ജോൺ

കൊല്ലം: ആര്‍എസ്പിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത കൊവൂര്‍ കുഞ്ഞുമോനെ രൂക്ഷമായി ആക്ഷേപിച്ച് ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ്. യുഡിഎഫിന്റെ സഖ്യകകക്ഷിയായ ആര്‍എസ്പിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്തതായി അറിയിച്ച കുന്നത്തൂർ എംഎൽഎ കോവൂര്‍ കുഞ്ഞുമോനെയാണ് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ പരിഹസിച്ചത്.

‘ആർഎസ്പിയെ കോവൂർ കുഞ്ഞുമോൻ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്തതായി വാർത്ത കണ്ടു. ഇപ്പോഴും വരാന്തയിൽ തന്നെയല്ലേ നിൽക്കുന്നത്. കുഞ്ഞുമോൻ ആദ്യമൊന്ന് അകത്ത് കേറ്. എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നത്.’ എന്നാണ് ഷിബു ഫേസ്ബുക്കിൽ കുറിച്ചത്.

എ അസീസിന്റെയും ഷിബു ബേബി ജോണിന്റെയും നേതൃത്വത്തിലുള്ള ആര്‍എസ്പിക്ക് ഇനി യുഡിഎഫില്‍ തുടര്‍ന്ന് പോകാന്‍ സാധിക്കില്ലെന്നും അതിനാല്‍ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ആർഎസ്പി ലെനിനിസ്റ്റ് പാർട്ടി എംഎൽഎ ആയ കുഞ്ഞുമോന്‍ അറിയിച്ചിരുന്നു. ചവറയിൽ നേരിട്ട കനത്ത തോൽവിക്ക് ശേഷം പാർട്ടിയിൽ നിന്ന് അവധി എടുക്കുന്നതായി ഷിബു ബേബി ജോൺ അറിയിച്ചിരുന്നു. യുഡിഎഫ് നേതൃത്വത്തിനെതിരെ അദ്ദേഹം കടുത്ത വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close