KERALANEWS

വരികളില്‍ നിറഞ്ഞ രാഷ്ട്രപിതാവ് ഇന്ത്യന്‍ ബുക്ക്സ് ഓഫ് റെക്കോര്‍ഡിലും

തൃശൂര്‍ : ഗാന്ധിജിയുടെ ചിത്രം വരച്ച് പ്രശസ്തനാകുകയാണ് മാള സെന്റ് തെരേസാസ് കോളജിലെ ബികോം വിദ്യാര്‍ഥിയായ രാഹുല്‍.ഗാന്ധി ചിത്രം വരയ്ക്കാന്‍ എന്താണ് പ്രയാസം എന്ന് ചോദിക്കാനും നെറ്റി ചുളിക്കാനും വരട്ടെ. ബുദ്ധന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആവിഷ്‌കരിക്കപ്പെട്ട ഇന്ത്യന്‍ വ്യക്തിബിംബം, ഒരുപക്ഷേ, ഗാന്ധിജിയാകും.രാഹൂല്‍ വരച്ചത് വെറും ഒരു ഗാന്ധിചിത്രമല്ല,രാഹുല്‍ ഗാന്ധിജിയെ വരയ്ക്കുന്നത് വന്ദേമാതരത്തിലൂടെയാണ്. ദേശീയഗീതമായ വന്ദേമാതരത്തിന്റെ വരികള്‍ ഉപയോഗിച്ചാണ് ഈ മിടുക്കന്‍ രാഷ്ട്രപിതാവിന്റെ ചിത്രം പൂര്‍ത്തിയക്കുന്നത്.വന്ദേമാതരത്തിന്റെ വരികള്‍ ഉപയോഗിച്ച് രാഹുല്‍ വരച്ച ചിത്രം ഇന്ത്യന്‍ ബുക്ക്സ് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം പിടിച്ചു.

ചാലക്കുടി അന്നനാട് സ്വദേശിയാണ് രാഹുല്‍ഗോപി. പ്രവാസിയായ ഗോപിയുടേയും അധ്യാപികയായ അംബികയുടേയും രണ്ടാമത്തെ മകന്‍. ചെറുപ്പം മുതലേ വരയോടായിരുന്നു കമ്പം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരുടെ ചിത്രങ്ങള്‍ വരച്ച് കൊടുത്ത് അവരെ ഞെട്ടിച്ചായിരുന്നു തുടക്കം. ചിത്രം വരയില്‍ പിന്തുണയും പ്രാത്സാഹനവും കൂട്ടുകാരായിരുന്നു.

കൊവിഡിനെ തുടര്‍ന്നുള്ള ലോക്ക് ഡൗണിലാണ് രാഹുലിന്റെ വര കൂടുതലായി പിറന്നത്. വാട്സാപ്പിലെ’ആക്രിക്കട’ എന്ന ഗ്രൂപ്പാണ് രാഹുലിന്റെ വരയുടെ പ്രചോദനം. ഡാവിഞ്ചി സുരേഷ് അടക്കമുള്ള ഒട്ടേറെ പ്രമുഖര്‍ ആ ഗ്രൂപ്പിലുണ്ട്. ദിവസവും ഗ്രൂപ്പിലെ അംഗങ്ങള്‍ അവരവരുടെ പുതിയ സൃഷ്ടികള്‍ അതില്‍ പോസ്റ്റ് ചെയ്യണം. അങ്ങിനെയാണ് രാഹുല്‍ വരയെ സീരിയസായി കണ്ടുതുടങ്ങിയത്. യൂടുബ് നോക്കിയാണ് ഇപ്പോള്‍ ചിത്രവര പഠിക്കുന്നത്. രാഹുലിന്റെ വരയ്ക്ക് സര്‍വ പിന്തുണയുമായി അച്ഛന്‍ ഗോപിയും അമ്മ അംബികയും ചേട്ടന്‍ ഗോഗുലുമുണ്ട്. ഇന്ത്യന്‍ ബുക്ക്സ് ഓഫ് റെക്കാര്‍ഡ്‌സില്‍ രാഹുല്‍ ഇടം പിടിച്ചത് അവന്റെ കഴിവിനുള്ള അംഗീകാരമായി വീട്ടുകാര്‍ കാണുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close