KERALANEWSTop News

വരും ദിവസങ്ങളില്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ക്ക് കേരളത്തില്‍ സാധ്യത ; അന്തിമ തീരുമാനം നാളെ ചേരുന്ന സര്‍വകക്ഷി യോഗത്തില്‍

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം വരവിന്റെ ഭീതിയില്‍ സംസ്ഥാനം നില്‍ക്കെ കോവിഡ് നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും ചര്‍ച്ച ചെയ്യാനായി നാളെ സര്‍വകക്ഷി യോഗം.സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ഉണ്ടാകില്ലെന്ന് നേരത്തെത്തന്നെ വെളിപ്പെടുത്തിയത് കൊണ്ടുത്തന്നെ വരും ദിവസങ്ങളില്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ക്ക് കേരളത്തില്‍ സാധ്യതയുണ്ട്.ശനിയും ഞായറും നടപ്പാക്കിയതു പോലുള്ള നിയന്ത്രണം വോട്ടെണ്ണല്‍ വരെയോ അതുകഴിഞ്ഞ് ഒരാഴ്ച കൂടിയോ വേണമെന്ന അഭിപ്രായമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

ഇത്തരം നിയന്ത്രണങ്ങള്‍ നടപ്പാക്കിയാല്‍ വ്യാപാര, തൊഴില്‍ മേഖലകളില്‍ ഉണ്ടാകുന്ന തിരിച്ചടി ചെറുതായിരിക്കില്ല. രാത്രിയിലെ കടയടപ്പ് നേരത്തേയാക്കിയതിലും പൊലീസ് ഇടപെടലുകളിലും വ്യാപാരികള്‍ ഇപ്പോള്‍ത്തന്നെ എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്.ലോക്ഡൗണ്‍ ഇല്ലാതെ തന്നെ നിയന്ത്രണങ്ങള്‍ വേണമെന്നതില്‍ സിപിഎമ്മിനും ഇടതു മുന്നണിക്കും എതിരഭിപ്രായമില്ല. ലോക്ഡൗണ്‍ ഒഴിവാക്കിയുള്ള പ്രതിരോധ നടപടികളില്‍ സര്‍ക്കാരിനു പിന്തുണയുണ്ടെന്നു പ്രതിപക്ഷ നേതാവും വ്യക്തമാക്കിയിട്ടുണ്ട്. ഫല പ്രഖ്യാപന ദിവസം വലിയ ആഘോഷം വേണ്ടെന്ന നിലപാടാകും സര്‍വകക്ഷി യോഗത്തില്‍ യുഡിഎഫ് സ്വീകരിക്കുക. ലോക്ഡൗണിനോട് ബിജെപിയും യോജിക്കില്ല.വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയതുള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന പ്രോട്ടോകോള്‍ നടപ്പാക്കി വോട്ടെണ്ണല്‍ നടത്തി തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കമ്മീഷന്റെ തീരുമാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close