TECH
വര്‍ക്ക് ഫ്രം ഹോം താറുമാറാക്കി ജിമെയില്‍ പണിമുടക്കി

ന്യൂഡല്‍ഹി: മണിക്കൂറുകളായി ഇന്ത്യയിലെ ജിമെയിലിന്റെ പ്രവര്‍ത്തനം തകരാറിലായി. കോവിഡ് മൂലം വര്‍ക്ക് ഫ്രം ഹോമില്‍ ജോലിയെടുക്കുന്ന രാജ്യമൊട്ടാകെയുള്ള ലക്ഷക്കണക്കിനു ജീവനക്കാര്‍ക്ക് തിരിച്ചടിയായി.ജിമെയിലില്‍ ഒരു ഡോക്യുമെന്റും അറ്റാച്ച് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. ജിമെയില്‍ ഉപയോക്താക്കളില്‍ നല്ല പങ്കിലും ലോഗിന്‍ ചെയ്യാന്‍ പോലും സാധിക്കാത്ത അവസ്ഥയുമുണ്ട്. നല്ലൊരു ശതമാനത്തിനും മെയിലുകള്‍ കിട്ടുന്നുമില്ല.
രാവിലെ 10 മണിയോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്ന് ഡൗണ്‍ഡിറ്റക്ടര്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യമൊക്കെ മെയിലുകള്‍ അയയ്ക്കാന്‍ സാധിച്ചെങ്കില്‍ അറ്റാച്ച്മെന്റുകള്‍ അയയ്ക്കാന്‍ സാധിക്കാതെയാവുകയായിരുന്നു.
മുമ്പ് ജൂലൈ ഒന്നിനാണ് ഇന്ത്യയില്‍ സമാനമായ ഗൂഗിള്‍ പ്രതിസന്ധിയുണ്ടായത്