TECH

‘വര്‍ക്ക് ഫ്രം ഹോം’ പാക്കേജുകൾ അവതരിപ്പിച്ച് മൊബൈൽ കമ്പനികൾ

ഡൽഹി : കോവിഡിനെ തുടർന്ന് കേന്ദ്ര സര്‍ക്കാര്‍ 21 ദിവസത്തെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കായി ‘വര്‍ക്ക് ഫ്രം ഹോം പാക്കേജുകൾ അവതരിപ്പിച്ച് രാജ്യത്തെ മൊബൈൽ കമ്പനികൾ.

റിലയൻസ് ജിയോ

251 രൂപയ്ക്ക് 2 ജിബി ഡാറ്റ പായ്ക് ആൺ ജിയോ അവതരിപ്പിച്ചിരിക്കുന്നത് 51 ദിവസം ആണ് വാലിഡിറ്റി ഡേറ്റ പൂർണമായും ഉപയോഗിച്ചാൽ പിന്നീട് സെക്കൻഡിൽ 64 കെ.ബി. എന്ന കുറഞ്ഞ വേഗത്തിലേക്ക് മാറും. വോയ്‌സ് കോൾ, എസ്.എം.എസ്. എന്നിവ ഈ പാക്കേജ് വഴി ലഭിക്കില്ല. കൂടാതെ 249 രൂപ, 444 രൂപ, 549 രൂപ എന്നിങ്ങനെ മൂന്ന്‌ പാക്കേജും ജിയോ ലഭ്യമാക്കിയിട്ടുണ്ട്.

എയർടെൽ

298 രൂപ (28 ദിവസം), 349 രൂപ (28 ദിവസം), 449 രൂപ (56 ദിവസം), 698 രൂപ (84 ദിവസം) എന്നീ പ്ലാനുകൾ അവതരിപ്പിച്ചു. എല്ലാ പ്ലാനിനും സൗജന്യ എസ്.എം.എസ്. ലഭ്യമാണ്. കൂടാതെ, 1 ജി.ബി., 1.5 ജി.ബി, 3 ജി.ബി. തുടങ്ങിയ പ്ലാനുകളും ലഭ്യമാണ്

ബി.എസ്.എൻ.എൽ

ബ്രോഡ്ബാൻഡ്‌ കണക്ഷൻ ഇല്ലാത്ത ബി.എസ്.എൻ.എൽ. എല്ലാ ലാൻഡ്‌ലൈൻ ഉപഭോക്താക്കൾക്കും കണക്ഷൻ എടുക്കുന്ന പുതിയ ഉപഭോക്താക്കൾക്കും ഒരു മാസത്തേക്ക് സൗജന്യ അൺലിമിറ്റഡ് ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് കണക്ഷനാണ് ബി.എസ്.എൻ.എൽ. നൽകിയിരിക്കുന്നത്.

അഞ്ച് ജി.ബി. ഡേറ്റയാണ് ഒരു ദിവസം നൽകുന്നത് (10Mbps ) പുതിയ കണക്ഷൻ എടുക്കുന്ന ഉപഭോക്താക്കൾ BB എന്ന് ടൈപ്പ് ചെയ്ത് 9400054141 എന്ന നമ്പറിലേക്കും എസ്.എം.എസ്. അയയ്ക്കാവുന്നതാണ്. നിലവിലുള്ള ബി.എസ്.എൻ.എൽ വരിക്കാർക്ക് പ്ലാൻ എടുക്കുന്നതിനായി BB എന്ന് ടൈപ്പ് ചെയ്ത് 54141 എന്ന നമ്പറിലേക്കും എസ്.എം.എസ് അയക്കുക.

വോഡഫോൺ/ഐഡിയ

299 രൂപ (28 ദിവസം), 449 രൂപ (56 ദിവസം), 699 രൂപ (84 ദിവസം) എന്നീ രണ്ട് ജി.ബി. പ്ലാനുകളാണ് ലഭ്യമാക്കിയിട്ടുള്ളത്.

Tags
Show More

Related Articles

Back to top button
Close