KERALANEWS

വളര്‍ത്താനായി കൊണ്ടുപോയ പതിനാലുകാരിയെ പീഡിപ്പിച്ച സംഭവം; റിപ്പോര്‍ട്ട് തേടി മന്ത്രി കെ കെ ശൈലജ

കണ്ണൂര്‍: വളര്‍ത്താനായി കൊണ്ടുപോയ പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സാമൂഹ്യക്ഷേമ മന്ത്രി കെ കെ ശൈലജ റിപ്പോര്‍ട്ട് തേടി. വേണ്ടത്ര പരിശോധനകള്‍ നടത്താതെയാണ് ശിശുക്ഷേമ സമിതി പെണ്‍കുട്ടിയെ കൈമാറിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട് ശിശുക്ഷേമസമിതിയുടെ ഭാഗത്തുനിന്നും അനാസ്ഥ ഉണ്ടായോ എന്നും പരിശോധനയില്‍ അന്വേഷിക്കും. കുട്ടിയെ കൈമാറും മുന്‍പ് പ്രതിയായ സി ജി ശശികുമാറിനെ പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ ശിശുക്ഷേമ സമിതി എടുത്തിരുന്നില്ല എന്നാണ് വീഴ്ച്ചക്കാധാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.ഇയാള്‍ നേരത്തെ രണ്ട് തവണ വിവാഹിതന്‍ ആയിരുന്നുവെന്നും, അതില്‍ കുട്ടികളുള്ള കാര്യം മറച്ചുവെച്ചും വിമുക്ത ഭടനെന്ന് തെറ്റിദ്ധരിപ്പിച്ചുമാണ് കൂത്തുപറമ്പില്‍ താമസിച്ചിരുന്നതെന്നുമാണ് പൊലീസ് അറിയിക്കുന്നത്. 2017ല്‍ കുട്ടിയെ പീഡിപ്പിച്ചതും ഗര്‍ഭഛിദ്രം നടത്തിയതുമെല്ലാം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സഹോദരി വെളിപ്പെടുത്തുമ്പോള്‍ മാത്രമാണ് ശിശുക്ഷേമ സമിതിയും അറിയുന്നത്.മാതാപിതാക്കള്‍ മരിച്ച 14 വയസുള്ള പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തില്‍ നിന്നും 2016 ലാണ് പ്രതി ദത്തെടുക്കുന്നത്. മൂന്ന് വര്‍ഷം പ്രതിയുടെ വീട്ടില്‍ കഴിഞ്ഞ കുട്ടി 2017 ല്‍ ഗര്‍ഭിണി ആവുകയും ഇയാള്‍ ആരുമറിയാതെ ഗര്‍ഭഛിദ്രം നടത്തുകയും ആയിരുന്നു. വൈദ്യ പരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം കുട്ടിയുടെ സഹോദരിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. പ്രതി തന്നെയും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും കുട്ടി മൊഴി നല്‍കി.ശശികുമാര്‍ ഒരു ബാലപീഡകന്‍ ആണെന്ന വിവരം തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലഭിക്കുന്നത്. കൂടാതെ ചെറിയ കാലയളവിലേക്ക് കുട്ടിയെ വളര്‍ത്താന്‍ നല്‍കുമ്പോള്‍ ദത്തെടുക്കുന്ന കുടുംബത്തെ കുറിച്ച് നടത്തേണ്ട അന്വേഷണം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നടത്തിയില്ലെന്നും പറയുന്നു. സംരക്ഷണയില്‍ വിട്ടുനല്‍കുന്ന കുട്ടിക്ക് എല്ലാ മാസവും കൗണ്‍സിലിംങ് നല്‍കണം എന്ന നിയമവും ഇവിടെ നടപ്പായിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close