Breaking NewsKERALAMedia Mangalam ExclusiveNEWSTop News

വള്ളികുന്നത്തെ എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യൂവിനെ കൊലപ്പെടുത്തിയ സംഘത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകനും; മൂന്നാം പ്രതി അരുൺ സഖാവെന്ന് സോഷ്യൽ മീഡിയ പ്രചാരണം; നിഷേധിക്കാതെ പൊലീസും

ആലപ്പുഴ: വള്ളികുന്നത്ത് എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്ന വാദം ശക്തമാകുന്നു. കേസിലെ മൂന്നാം പ്രതി അരുൺ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. അരുൺ ഡിവൈഎഫ്ഐ പതാക സ്വീകരിക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഉത്സവത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് അഭിമന്യൂവിന് കുത്തേറ്റത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

അതേസമയം, സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പ്രതിയെ പിടിച്ചാൽ മാത്രമേ അയാളുടെ രാഷ്ട്രീയ പശ്ചാത്തലം സംബന്ധിച്ച് വ്യക്തമാക്കാൻ സാധിക്കൂ എന്നുമാണ് വള്ളികുന്നം പൊലീസ് മീഡിയ മം​ഗളത്തോട് പറഞ്ഞത്. അതേസമയം, പ്രതി ഡിവൈെഫ്ഐ പ്രവർത്തകനെന്ന നിലയിലുള്ള സോഷ്യൽ മീഡിയ പ്രചരണം അന്വേഷണ ഉദ്യോ​ഗസ്ഥൻ നിഷേധിച്ചില്ല.

കഴിഞ്ഞ ദിവസമാണ് വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിൽ ഉത്സവത്തിനിടെ എസ്എഫ്ഐ പ്രവർത്തകനായ പത്താം ക്ലാസ് വിദ്യാർഥി അഭിമന്യു (15) കുത്തേറ്റു മരിച്ചത്. സംഭവത്തിൽ രണ്ട് പ്രതികൾ അറസ്റ്റിലായിരുന്നു. മുഖ്യപ്രതി സഞ്ജയ്ജിത്ത് രാവിലെ കൊച്ചിയിൽ കീഴടങ്ങിയിരുന്നു. കൊച്ചി പാലാരിവട്ടം സ്റ്റേഷനിലെത്തി കീഴടങ്ങിയ സഞ്ജയ്ജിത്തിനെ അരൂർ പൊലീസിന് കൈമാറി. അരൂർ പൊലീസ് കായംകുളം പൊലീസിന് കൈമാറും. മറ്റൊരു പ്രതിയായ വള്ളികുന്നം സ്വദേശി വിഷ്ണുവും പിന്നീട് അറസ്റ്റിലായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close