KERALANEWSTrending

വള്ളിച്ചെരുപ്പും ധരിച്ച് പാടത്തിറങ്ങി മന്ത്രി റോഷി അ​ഗസ്റ്റിൻ; കേരള കോൺ​ഗ്രസ് എം നേതാവ് കേരളത്തിലെ രാഷ്ട്രീയക്കാർക്ക് മാതൃകയാകുന്നത് ഇങ്ങനെ

തിരുവനന്തപുരം: ആഡംബരവും, ലക്ഷങ്ങളുടെ കാറും വൻ പരിചാരവുമുള്ള മന്ത്രിമാരെയും സംഘത്തെയും കണ്ടു പരിചരിച്ച മലയാളിയ്ക്കു പുത്തൻ അനുഭവമാകുകയാണ് റോഷി അഗസ്റ്റിൻ എന്ന മന്ത്രി. വള്ളിച്ചെരുപ്പിട്ട്, സിംപിളായി പരാതിക്കാരുടെയും പാർട്ടി പ്രവർത്തകരുടെയും തോളിൽ കയ്യിട്ട് നടക്കുന്ന മന്ത്രി നാട്ടുകാർക്കും അത്ഭുതമായിരിക്കുകയാണ്.മന്ത്രിയായി അധികാരം ഏറ്റെടുത്തപ്പോൾ മുതൽ റോഷിയുടെ സിംപ്‌ളിസിറ്റ് സാധാരണക്കാരുടെ ശ്രദ്ധയിൽ പതിഞ്ഞിരുന്നു. സത്യപ്രതിജ്ഞ മുതൽ തന്നെ ഇത് ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞ ദിവസം കുട്ടനാട് പാക്കേജിന്റെ ഭാഗമായി ആലപ്പുഴയിലെ കുട്ടനാട് എത്തിയപ്പോൾ ഇദ്ദേഹത്തിന്റെ കാലുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധയിൽപ്പെട്ടത്.

പാടത്തും വരമ്പത്തും ഇറങ്ങുകയും, കർഷകർക്കൊപ്പം നടക്കുകയും ചെയ്യുമ്പോൾ ഇദ്ദേഹത്തിന്റെ കാലിൽ കിടന്ന ചെരുപ്പ് കണ്ടാണ് സോഷ്യൽ മീഡിയ മൂക്കത്ത് വിരൽ വച്ചത്..! സാധാരണക്കാരായ നാട്ടുകാർ പോലും ഇപ്പോൾ ഇടാൻ മടിക്കുന്ന വള്ളിച്ചെരുപ്പെന്ന റബർ ചെരുപ്പും ധരിച്ചാണ് മന്ത്രി കുട്ടനാട്ടിൽ എത്തിയത്.

ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയ അങ്ങ് ഏറ്റെടുത്തിരിക്കുന്നത്. സിംപിളായ സുന്ദരനായ മന്ത്രിയെന്ന പേരിലാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കാഴ്ചയിൽ സിംപിളാണെങ്കിലും, പ്രവർത്തയിൽ ആ സിംപ്‌ളിസിറ്റിയില്ലെന്നു കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രി എടുത്ത തീരുമാനങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്. ഇതോടെ റോഷിയും ചെരുപ്പും സോഷ്യൽ മീഡിയ കീഴടക്കിക്കഴിഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close