
ന്യൂഡല്‍ഹി: കര്‍ഷകരുടെ
സേവനങ്ങള്‍ക്കായി വളo മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ഗവണ്മെന്റ് നിരവധി
നടപടികള്‍ സ്വീകരിച്ചതായി കേന്ദ്ര രാസവളം മന്ത്രി ശ്രീ ഡി. വി. സദാനന്ദഗൗഡ. വളം
ഉപയോഗവുമായി ബന്ധപ്പെട്ട പുതിയ വികസന നേട്ടങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
സുസ്ഥിരമായ കാര്‍ഷിക ഉല്‍പ്പാദനത്തിന് വളത്തിന്റെ ശരിയായ അളവിലുള്ള ഉപയോഗത്തെ
പറ്റിയും
കര്‍ഷകരെ ബോധവത്കരിക്കുന്നതിന് ഗവണ്മെന്റ് നിരവധി നടപടികള്‍
ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനായി വളം വകുപ്പ്, കാര്‍ഷിക സഹകരണ- കര്‍ഷക ക്ഷേമ
വകുപ്പ്, കാര്‍ഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി പരിപാടി
സംഘടിപ്പിക്കുന്നതായും ്അദ്ദേഹം പറഞ്ഞു. വളം, വളം-ഉല്‍പ്പാദന സാങ്കേതിക വിദ്യ എന്നീ
മേഖലകളില്‍ ഗവേഷണവും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് വളം മന്ത്രാലയത്തിന്
കീഴിലെ കേന്ദ്ര പൊതുമേഖലാ സംരംഭങ്ങള്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍
ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് ഫെര്‍ട്ടിലൈസര്‍ ടെക്നോളജി റിസര്‍ച് എന്ന സംവിധാനം
രൂപീകരിച്ചതായും സദാനന്ദഗൗഡ പറഞ്ഞു.