Breaking NewsINDIANEWSTop News

വസ്ത്രത്തിന് പുറത്തുകൂടിയുള്ള സ്പര്‍ശനം പീഡനമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: വസ്ത്രത്തിന് പുറത്തുകൂടിയുള്ള സ്പര്‍ശനം പീഡനമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ശരീരങ്ങള്‍ തമ്മില്‍ സ്പര്‍ശം ഉണ്ടായില്ലെന്നായിരുന്നു നിരീക്ഷണം. അതിനാല്‍ ലൈംഗിക പീഡനമായി കണക്കാക്കിയില്ല. സ്ത്രീയുടെ അന്തസു ഹനിക്കല്‍ നിയമപ്രകാരം മാത്രമായിരുന്നു ശിക്ഷ. പോക്‌സോ നിയമവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. വലിയ പ്രതിഷേധമാണ് ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ രാജ്യത്തിന്റെ വിവിദ ഭാഗങ്ങളില്‍ ഉണ്ടായത്. 12 വയസ്സുകാരിയെ പീഡിപ്പിച്ചതിന് മുപ്പത്തിയൊന്‍പതുകാരനെ മൂന്നു വര്‍ഷത്തേക്കു ശിക്ഷിച്ച സെഷന്‍സ് കോടതി നടപടി തിരുത്തിയാണ് ഉത്തരവ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close