KERALATop News

വാക്കുകള്‍ പിന്‍വലിച്ച് നിര്‍വ്യാജം ഖേദംപ്രകടിപ്പിക്കുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തിനിടെ നടത്തിയ വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ”ഡിവൈഎഫ്ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാവൂയെന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോ”യെന്ന വിവാദ പ്രസ്താവനയാണ് ചെന്നിത്തല പിന്‍വലിച്ചത്. വിദൂരമായി പോലും മനസില്‍ ഉദ്ദേശിക്കാത്ത പരാമര്‍ശമാണ് തന്നില്‍ നിന്നുണ്ടായതെന്നും അതിനിടയാക്കിയ വാക്കുകള്‍ പിന്‍വലിച്ച് അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും ചെന്നിത്തല ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.ഇന്നലെ വാര്‍ത്താസമ്മേളനത്തിനിടെയാണ് രമേശ് ചെന്നിത്തല വിവാദ പ്രസ്താവന നടത്തിയത്.

കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാര്‍ കോണ്‍ഗ്രസ് അനുകൂല എന്‍ജിഒ അസോസിയേഷന്‍ നേതാവല്ലേയെന്ന ചോദ്യത്തിനായിരുന്നു ചെന്നിത്തലയുടെ വിവാദ മറുപടി. വിവാദപരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പുപറയണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉള്‍പ്പടെയുളളവര്‍ രംഗത്തെത്തിയിരുന്നു. ‘സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും ചെന്നിത്തലയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close