INDIANEWS

വാക്സിന്‍ നയത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീം കോടതി; കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം പൂര്‍ണപരാജയമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വാക്സിന്‍ നയത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീം കോടതി. സംസ്ഥാനങ്ങളെ തമ്മില്‍ മത്സരിപ്പിക്കുന്നതാണോ കേന്ദ്രത്തിന്റെ വാക്സിന്‍ നയമെന്നും 18 വയസ്സു കഴിഞ്ഞവര്‍ക്ക് എന്തുകൊണ്ടാണ് വാക്സിന്‍ നല്‍കാത്തതെന്നും എന്തിനാണ് പ്രായത്തിന്റെ കണക്ക് വെച്ച് വാക്സിന്‍ നല്‍കുന്നതെന്നും കോടതി ചോദിച്ചു. കൊവിഡ് വാക്സിന്‍ സംബന്ധിച്ച ദേശീയ നയം സമര്‍പ്പിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്നും കോടതി കണ്ടെത്തി. ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ആണ് ഇക്കാര്യം പറഞ്ഞത്.

വാക്‌സിന്‍ നയം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം. രണ്ടാഴ്ചക്കകം പുതിയ വാക്‌സിന്‍ നയം സമര്‍പ്പിക്കണമെന്നും, രാജ്യത്താകമാനം നടപ്പാക്കാന്‍ ഒറ്റ വാക്‌സിന്‍ നയം വേണമെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. അതേ സമയം സര്‍ക്കാര്‍ എന്ന നിലക്കാണോ ദേശീയ ഏജന്‌സിയെന്ന നിലക്കാണോ കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ചോദിച്ച കോടതി ഫെഡറല്‍ തത്വങ്ങള്‍ക്ക് അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ഓര്‍മിപ്പിച്ചു.

വാക്‌സിന്‍ നയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നിരവദോ ചോദ്യങ്ങളാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉയര്‍ത്തിയത്. വാക്‌സിന്‍ നയം എന്തെന്ന് വ്യക്തമാക്കണമെന്ന് അവശ്യപ്പെട്ട കോടതി സര്‍ക്കാര്‍ എന്ന നിലയിലാണോ അതോ ദേശീയ ഏജന്‍സി എന്ന നിലയിലാണോ കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ചോദിച്ചു. ഫെഡറല്‍ തത്വങ്ങള്‍ക്ക് അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കണ്ടത്. അങ്ങനെയെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ വാക്‌സിന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും കോടതി നിര്‌ദേശിച്ചു.

രണ്ട് വില ഇടക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയ കോടതി വാക്‌സിന്‍ നയം ഭേദഗതി ചെയ്യണമെന്ന് നിര്‍ദേശം നല്‍കി. ഡിജിറ്റല്‍ ഇന്ത്യയല്ല രാജ്യത്തിന്റെ യാഥാര്‍ത്യം. സാധാരണക്കാരന് കോവിനില്‍ രജിസ്റ്റര്‍ ചെയ്യാനായേക്കില്ലെന്നും കോടതി നിരീക്ഷിച്ചു. സത്യവാങ്മൂലമല്ല, സര്‍ക്കാറിന് നയരേഖയുണ്ടെങ്കില്‍ അത് കോടതിക്ക് കൈമാറൂവെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടു.

ഭേദഗതി വരുത്തിയ നയം സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് രണ്ടാഴ്ചത്തെ സമയം നല്‍കി. രാജ്യത്താകമാനം നടപ്പാക്കാന്‍ ഒറ്റ വാക്‌സിന്‍ നയം വേണമെന്നും വാക്‌സിന്‍ നയം സുവ്യക്തമായിരിക്കണമെന്നും നിര്‍ദേശിച്ചു. കൊവിഡ് രോഗികള്‍ക്ക് മെഡിക്കല്‍ ഓക്സിജന്‍, വാക്സിന്‍, അവശ്യമരുന്നുകള്‍ എന്നിവ നല്‍കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസില്‍ വാദം കേള്‍ക്കുകയായിരുന്നു.






Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close