Covid UpdatesINDIANEWS

വാക്സിൻ വിതരണം പതിനെട്ടു വയസ്സിനു മുകളിലുവർക്കും; നിര്‍മാതാക്കളുമായി ചര്‍ച്ച നടത്താൻ പ്രധാന മന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാക്‌സിന്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തും.ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം അനുമതി നല്‍കിയിട്ടുള്ളതും, അനുമതിക്കായി കാത്ത് നില്‍ക്കുന്നതുമായ കമ്പനികളുടെ മേധാവികള്‍ ആണ് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

പതിനെട്ടു വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും മേയ് ഒന്നുമുതല്‍ കോവിഡ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനമെടുതിരുന്നു. എന്നാൽ രാജ്യത്ത് പല സംസ്ഥാനങ്ങളിലും വാക്സിൻ ക്ഷാമം രൂക്ഷമാണ്.

നിലവില്‍ മൂന്ന് വാക്‌സിനുകള്‍ക്കാണ് ഇന്ത്യയില്‍ ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍ എന്നീ രണ്ടു വാക്‌സിനുകളാണ് നിലവില്‍ വിതരണം ചെയ്യുന്നത്. റഷ്യയില്‍ വികസിപ്പിച്ച സ്പുട്‌നിക്-v ആണ് മൂന്നാമതായി അംഗീകാരം നല്‍കിയ വാക്‌സിന്‍. ഡോ. റെഡ്ഡീസ് ലബോറട്ടറിയാണ് ഇത് ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുക.ഇന്ത്യയില്‍ ഉടന്‍ അനുമതി ലഭിക്കാനിടയുള്ളതുമായ വാക്‌സിനുകള്‍ ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തുടങ്ങിയവയാണ്

വീഡിയോ കോണ്‍ഫറന്‍സ് വഴി വൈകിട്ട് ആറിനാണ് യോഗം. രാജ്യത്തുടനീളമുള്ള ഡോക്ടര്‍മാരുമാരുമായും ആരോഗ്യ വിദഗ്ദ്ധരുമായും തിങ്കളാഴ്ച പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. അതെ സമയം രാജ്യത്ത് കോവിഡ് വാക്‌സിൻ കസാമാം രൂക്ഷമായപ്പോഴും 6 കോടിയിലധികം വാക്സിൻ കയറ്റുമതി ചെയ്തതിനു കേന്ദ്രസർക്കാരിനെ പ്രിയങ്ക ഗാന്ധി വിമർശിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close