Covid UpdatesKERALANEWS

വാക്സീന്‍ ഡ്രൈവ് വെട്ടിക്കുറച്ചു; അടിയന്തരമായി കോവിഡ് വാക്‌സിൻ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്രത്തിനു കത്തയച്ചു

തിരുവനന്തപുരം: വാക്‌സിൻ ക്ഷാമം കാരണം വാക്സീന്‍ ഡ്രൈവ് വെട്ടിക്കുറച്ചെന്നും അടിയന്തരമായി 50 ലക്ഷം കോവിഷീല്‍ഡും 25 ലക്ഷം കോവാക്സിനും വേണമെന്നും ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറി, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചു. സ്പോട്ട് രജിസ്‌ട്രേഷൻ നിർത്തിയത് അറിയാതെ തിരക്ക് കൂട്ടിയ ജനങ്ങളെ തിരികെ അയച്ചു.

ണ്ടാം ഡോസ് വാക്സീന് ആശ വര്‍ക്കര്‍മാര്‍ വഴി സമയം നിശ്ചയിച്ച് സ്പോട്ട് രജിസ്‌ട്രേഷന് എത്താനായിരുന്നു അറിയിപ്പെങ്കിലും ജനങ്ങള്‍ നേരിട്ടുതന്നെ എത്തിയത് മിക്കയിടത്തും നീണ്ട ക്യൂവിന് ഇടയാക്കി. തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ക്യൂ പ്രധാന റോഡ് വരെ നീണ്ടു. പലയിടത്തും. ആദ്യമാദ്യം വന്നവരെ ടോക്കണ്‍ നല്‍കി വാക്സീന്‍ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്ത് ആദ്യ ഡോസ് എടുക്കാന്‍ വന്നവര്‍ക്കും സ്പോട്ട് റജിസ്ട്രേഷന്‍ വഴി രണ്ടാം ഡോസ് എടുക്കാന്‍ വന്നവര്‍ക്കും നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ടോക്കണ്‍ ലഭിച്ചിട്ടും വാക്സീന്‍ ലഭിക്കാത്തവര്‍ക്ക് അടുത്ത ദിവസം ലഭ്യമാക്കാനുള്ള ക്രമീകരണവും ചെയ്തു.

ക്ഷാമത്തെ തുടര്‍ന്നു രണ്ടു ദിവസം നിര്‍ത്തിവച്ച വാക്സീന്‍ വിതരണം എറണാകുളത്ത് പുനരാരംഭിച്ചു. 63 സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വഴിയാണു വാക്സിനേഷന്‍ എറണാകുളത്ത് പുനഃരാരംഭിച്ചത് . സ്വകാര്യ ആശുപത്രികള്‍ വഴിയുള്ള വിതരണം എറണാകുളം ജില്ലയില്‍ താല്‍ക്കാലികമായി നിര്‍ത്തി. ശനിയാഴ്ച 10,000 ഡോസ് വാക്സീന്‍ കൂടി ജില്ലയില്‍ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close