KERALANEWSTop News

വാക്‌സിന്‍ ചലഞ്ചിലേക്ക് സംഭാവന നല്‍കി ജോണ്‍ ബ്രിട്ടാസ്; കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിനെതിരെ കേരളത്തില്‍ നടക്കുന്ന വാക്‌സിന്‍ ചലഞ്ചിലേക്കാണ് സംഭാവന നല്‍കിയിരിക്കുന്നത്

തിരുവനന്തപുരം: വാക്‌സിന്‍ ചലഞ്ചിലേക്ക് സംഭാവന നല്‍കി മാധ്യമ പ്രവര്‍ത്തകനും രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിനെതിരെ കേരളത്തില്‍ നടക്കുന്ന വാക്‌സിന്‍ ചലഞ്ചിലേക്കാണ് സംഭാവന നല്‍കിയിരിക്കുന്നത്. ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബ്രിട്ടാസ് സംഭാവന ചെയ്തത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്സിന്‍ നയം കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ബാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് അദ്ദേഹം അറിയിച്ചതിന് പിന്നാലെയാണ് വാക്സിന്‍ ചലഞ്ച് എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ കാമ്പയിന്‍ സജീവമായിരിക്കുന്നത്. ഈ ചലഞ്ചിലാണ് ജോണ്‍ ബ്രിട്ടാസും ഭാഗമായത്. വാക്സിന്‍ എടുത്തവരും എടുക്കാത്തവരുമായ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നിക്ഷേപിക്കുകയും അതിന്റെ സാക്ഷ്യപത്രം പോസ്റ്റ് ചെയ്യുകയും ചെയ്ത് പ്രതിഷേധത്തില്‍ പങ്കാളികളികളായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close