Covid UpdatesKERALANEWSTop News

വാക്‌സിൻ എപ്പോ എത്തിക്കും? കേന്ദ്രം ഉത്തരം നൽകണമെന്ന് കേരള ഹൈക്കോടതി

എറണാകുളം: കേരളം ആവശ്യപ്പെട്ട കോവിഡ് വാക്‌സിൻ എപ്പോൾ എത്തിക്കുമെന്ന് കേന്ദ്രസർക്കാർ ഉത്തരം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതി. കേരളത്തിന് കിട്ടിയ വാക്സിൻ ഡോസുകൾ വളരെ കുറവാണെന്നും കേരളത്തിന് അനുവദിച്ച വാക്സിന്റെ ലിസ്റ്റ് എന്തുകൊണ്ടാണ് പ്രസിദ്ധീകരിക്കാത്തതെന്നും കോടതി ചോദിച്ചു. വെള്ളിയാഴ്ചയ്ക്കുള്ളിൽ കേന്ദ്രസർക്കാർ മറുപടി സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

വാക്‌സിൻ വിതരണം കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെന്നും സുപ്രീം കോടതി നിയോഗിച്ച ഉന്നതതല സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച അഭിഭാഷകൻ കോടതിയെ അറിയിച്ചു.

മുഴുവൻ പേർക്കും വാക്സിൻ ലഭ്യമാക്കാൻ കുറഞ്ഞത് 2 വർഷമെങ്കിലും വേണ്ടിവരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ സംസ്ഥാനത്തിന് വേണ്ട വാക്സിൻ മുഴുവൻ എപ്പോൾ നൽകാനാവുമെന്ന് കേന്ദ്രം അറിയിക്കണമെന്നുംഹൈക്കോടതി ബഞ്ച് ഉത്തരവിട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close