Covid UpdatesINDIANEWSTop News

വാക്‌സിൻ ക്ഷാമ വിഷയത്തിൽ കേന്ദ്രത്തെ പരിഹസിച്ച് രാഹുൽ ഗാന്ധി

ദില്ലി: ഇന്ത്യയിലെ കോവിഡ് ക്ഷാമ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടുകളെ വിമർശിച്ച് ട്വീറ്റ് ചെയ്ത് രാഹുൽ ഗാന്ധി. “ആദ്യം അവർ നിങ്ങളെ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നീട് അവർ നിങ്ങളെ ആക്രമിക്കും, പക്ഷെ നിങ്ങൾ ജയിക്കും” എന്നായിരുന്നു രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. താഴെ രാജ്യാന്തര അംഗീകാരമുള്ള വാക്‌സിനുകൾ അംഗീകരിക്കുന്നതിന്റെ വാർത്തയും കൊടുത്തിരുന്നു.

വാക്‌സിൻ ക്ഷാമം ഉണ്ടെന്ന് പറയുന്ന സംസ്ഥാനങ്ങളെ കേന്ദ്രമന്ത്രിമാർ അനാവശ്യ പരിഭ്രാന്തി പരത്തുന്നു എന്ന പേരിൽ കുറ്റപ്പെടുത്തുകയും ചെയ്‌തിരുന്നു. എന്നാൽ ക്ഷാമം രൂക്ഷമായതോടെ കേന്ദ്രത്തിനു മറ്റ് വാക്‌സിനുകൾക്കും അംഗീകാരം കൊടുക്കേണ്ടി വന്നതിനെയാണ് രാഹുൽ സൂചിപ്പിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close